കീര്‍ത്തി സുരേഷിനെ നായികയാക്കി നവാഗതനായ ഈശ്വര്‍ കാര്‍ത്തിക് ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ പെന്‍ഗ്വിന്റെ ട്രെയ്ലര് പുറത്തുവിട്ട് മോഹന്‍ലാല്‍. മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മലയാളത്തിലുളള ട്രെയിലറാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ജൂണ്‍ 19ന് പ്രൈം വീഡിയോസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിച്ചിരിക്കുന്ന പെന്ഗ്വിന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് പ്രദര്‍ശിപ്പിക്കുക. 2019 ആഗസ്റ്റിലാണ് ചിത്രത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന് പെന്‍ക്വിന്‍ എന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. നേരത്തേ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും കൊറോണ വ്യപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തില്‍ തീയറ്റര്‍ റിലീസ് മുടങ്ങുകയായിരുന്നു.
മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ധനുഷും തെലുങ്കിലേത് നാനിയും പുറത്തുവിട്ടു. ജൂണ്‍ എട്ടിന് മഞ്ജുവാര്യര്‍, ത്രിഷ, തപ്സി പന്നു, സാമന്ത രുത്പ്രഭു എന്നിവര്‍ വിവധ ഭാഷകളില്‍ ഒരുക്കിയ ടീസര്‍ പുറത്തുവിട്ടു.
പ്രശസ്ത യുവ സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ സംരംഭമായ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷന് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായനായ ഈശ്വര്‍ കാര്‍ത്തിക് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് പലാനി ക്യാമറയും അനില്‍ ക്രിഷ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: