ശ്രീനഗര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത് സുരക്ഷേ സേന തകര്‍ത്തു. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതിയാണ് സൈനിക ഓപ്പറേഷനില്‍ തകര്‍ത്തത്. കശ്മീര്‍ ഹന്ദ്‌വാരയില്‍ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിലാണ് മൂന്ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരേയും പിടികൂടി.
ഇവര്‍ക്ക് പാക് ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹന്ദ്വാരയില്‍ ഇവര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞ് ഭീകരരെ പിടികൂടുകയായിരുന്നു. കുപ്രസിദ്ധ മയക്കു മരുന്ന് കള്ളക്കടത്തുകാരനായ ഇഫ്തിഖര്‍ ഇന്ദ്രാബി, മോമിന്‍ പീര്‍, ഇക്ബാള്‍ ഉല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരരുടെ പാക് ബന്ധത്തിന്റെ വ്യക്തമായ തെളിവുകളും സൈന്യം ശേഖരിച്ചിട്ടുണ്ട്. ഹെറോയ്ന്‍ അടക്കമുള്ള ലഹരി വസ്തുക്കളും നോട്ടുകെട്ടുകളും ഒളിത്താവളത്തില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. 21 കിലോ ഹെറോയ്നും 1.34 കോടി രൂപയുടെ നോട്ട്‌കെട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് സുരക്ഷാ സൈന്യത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് കശ്മീര്‍ താഴ്‌വരയില്‍ അന്വേഷണം വ്യാപകമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: