കോട്ടയം :കോളേജുകളിലും സര്‍വകലാശാലകളിലും അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഏപില്‍ ഒന്നിന്റെ ഉത്തരവിനെതിരെ ഉദ്യോഗാര്‍ത്ഥികളും ഗവേഷകരും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സമരത്തിലേക്ക്.
യുണെറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട് കൊളിജിയേറ്റ് എജ്യുക്കേഷന്‍ എന്ന സമരസമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് സമരപ്രഖ്യാപന കണ്വന്ഷന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന കണ്വന്ഷന് കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനിമുതല്‍ പതിനാറു മണിക്കൂര്‍ അധ്യാപനം ആഴ്ചയിലുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തികകള്‍ ഉണ്ടാവുകയുള്ളു. കൂടാതെ പി.ജി ക്ലാസുകളിലെ അധ്യാപനത്തിനു ലഭിച്ചിരുന്ന വെയ്റ്റേജ് സമ്പ്രദായവും എടുത്തുകളഞ്ഞു.
ഈ വിധത്തില്‍ ഏകദേശം പത്തു വര്‍ഷത്തേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് നിയമനമുണ്ടാകാത്ത ഒരു സാഹചര്യമാണ് ഈ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം ലക്ഷ്യമാക്കിക്കൊണ്ടുളള നീക്കങ്ങളുടെ ഭാഗമാണ് അധ്യാപന സ്തികകള്‍ ഇല്ലാതാക്കുന്ന നീക്കം. സ്ഥിരാധ്യാപകരില്ലാതാകുന്നതോടെ പുതിയ ഗവേഷണ മാര്ഗ്ഗദര്ശികളില്ലാതാകുകയും ഗവേഷണത്തിന്റെ സാധ്യതകളും പൂര്‍ണ്ണമായും ഇല്ലാതാകുകയും ചെയ്യും. അതിനാല്‍ വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരും സംഘടിതമായി ഏപ്രില്‍ ഒന്നിന്റെ ഉത്തരവിനെതിരെ രംഗത്ത് വരണമെന്ന് യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എഡ്യുക്കേഷന്റെ കണ്‍വീനര്‍ അലീന.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: