തിരുവനന്തപുരം: കൊറോണയുടെ കാര്യത്തില്‍ കേരള മാതൃകയെ പാടി പുകഴ്ത്തുന്നവരും സംസ്ഥാനമാണ് ഒന്നാമതെന്ന് പരത്തുന്നവരും പറയുന്നതെല്ലാം പച്ചക്കള്ളം. ജനസംഖ്യ, ജനസാന്ദ്രത, രോഗികളുടെ എണ്ണം, മരണസംഖ്യ, മരണനിരക്ക്, രോഗമുക്തി, രോഗവ്യാപനം, പരിശോധന…… കേരളത്തെ തള്ളി ഒന്നാമതെത്തിക്കാന്‍ പറയുന്ന കാര്യങ്ങളിലൊന്നില്‍ പോലൂം ഒന്നാമത് പോയിട്ട് ആദ്യ അഞ്ചു സ്ഥാനത്തു പോലും കേരളം വരുന്നില്ല.
ജനസംഖ്യ
ഏഴ് യൂണിയന് ഭരണപ്രദേശം ഉള്‍പ്പെടെ 36 സംസ്ഥാനങ്ങള്‍ ഉള്ള രാജ്യത്ത് വലുപ്പത്തില്‍ 21 ാം സ്ഥാനത്തുള്ള കേരളം ജനസംഖ്യയില്‍ 13 ാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഉത്തര്‍പ്രദേശില്‍ കേരളത്തിന്റെ ആറിരട്ടി ജനങ്ങളുണ്ട്. ഉത്തര്‍ പ്രദേശ്(199,812,341), മഹാരാഷ്ട്ര (112,372,972), ബീഹാര്‍(103,804,637)ബംഗാള്‍( 91,347,736),മധ്യപ്രദേശ് (72,597,565),തമിഴ് നാട്( 72,138,958),രാജസ്ഥാന്(68,621,012),കര്‍ണാടക (61,130,704), ഗുജറാത്ത്( 60,383,628),ആന്ധ്ര പ്രദേശ്(49,386,799),ഒറീസ(41,947,358),തെലുങ്കാന(35,286,757) എന്നീ സംസ്ഥാനങ്ങളെല്ലാം കേരള(33,387,677)ത്തേക്കാള്‍ ജനങ്ങളുള്ളവയാണ്.
ജനസാന്ദ്രത
ജനസാന്ദ്രതയില്‍ എട്ടാം സ്ഥാനമേ കേരളത്തിനുള്ളു. കേരളത്തില്‍ ചതുരശ്ര കിലോമീറ്ററില്‍ 859 പേര് വസിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒന്നാമത് ദല്‍ഹിയാണ്.11,297 ആണ് ഇവിടുത്തെ ജനസാന്ദ്രത.കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ട് ഇരട്ടി. ബംഗാളും(1,029) ബീഹാറും(1,102) പോണ്ടിച്ചേരിയും(2,598) ഒക്കെ കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളാണ്.ചഢീഗഡ്(9,252),ഡിയൂ&ഡമന്‍ (2,169),ലക്ഷദ്വീപ്(2,0130) എന്നീ സംസ്ഥാനങ്ങളും ജനസാന്ദ്രതയില്‍ കേരളത്തിനു മുന്നിലാണ്. കേരളത്തിലേയും ഉത്തര്‍ പ്രദേശിലേയും ജനസാന്ദ്രത ഒപ്പത്തിനൊപ്പമാണ്(828)
രോഗികള്‍
കോവിഡ് രോഗം വന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ 18ാം സ്ഥാനത്താണ് കേരളം. നിലവില്‍ ഉള്ള രോഗികളുടെ കണക്കെടുത്താല്‍ കേരളം(1232) 16- സ്ഥാനമാണ് കേരളത്തിന്റേത്. പഞ്ചാബും (497) ഒറീസയും (998) ഉള്‍പ്പെടെ കേരളത്തേക്കാള്‍ രോഗികള്‍ കുറവുള്ള 18 സംസ്ഥാനങ്ങള്‍ കൂടി ഉണ്ടെന്നു ചുരുക്കം.ഹരിയാന, ജമ്മൂകാശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ ജനസംഖ്യകുറഞ്ഞിട്ടും രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍.
മരണസംഖ്യ
കൊറോണ മൂലം 16 പേര്മരിച്ച കേരളം ഇക്കാര്യത്തില്‍ 16ാംസ്ഥാനത്താണ്. മരണസംഖ്യ രണ്ടക്കം കടന്ന 17 സംസ്ഥാനങ്ങള്‍ മാത്രമാണ്. ഗോവ ഉള്‍പ്പെടെ 9 സംസ്ഥഥാനങ്ങളില്‍ കോവിഡ് മരണം സംഭവിച്ചിട്ടില്ല. രാജ്യത്ത് ആകെ മരിച്ച പേരില്‍ പകുതിയോളം സംഭവിച്ച മഹാരാഷ്ട്രയാണ് മുന്നില്‍. ഗുജറാത്ത് , ദല്‍ഹി(905), മധ്യപ്രദേശ്(420)ബംഗാള്‍(415), തമിഴ്നാട് (307) സംസ്ഥാനങ്ങളാണ് മരണത്തിന്റെ കാര്യത്തില്‍ മുന്നില്‍.മികവു പറയാന്‍ കേരളത്തില്‍ മരണസംഖ്യ കുറച്ചു കാണിക്കുന്നു എന്ന ആരോപണം ഉണ്ട്. കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയുടേയും തിരുവന്തപുരത്ത് മരിച്ച തെലുങ്കാന സ്വദേശിയുടേയും പേരുകള്‍ കേരളത്തിന്റെ പട്ടികയില്‍ പെടുത്തിയില്ല. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ മരിച്ച മലയാളികളുടെ പേരുകല്‍ അതാത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്
മരണ നിരക്ക്
മരണനിരക്കില്‍ കേരളം 15- ാം സ്ഥാനത്തുണ്ട്. കേരളത്തേക്കാള്‍ രോഗികളുണ്ടായിരുന്ന ഒറീസയിലും(9) പഞ്ചാബിലും(4) മരണനിരക്ക് വളരെ കുറവ്. കോവിഡ് രോഗികളുടെ രാജ്യത്തെ മരണ നിരക്ക് 0.36 ആണെങ്കില്‍ കേരളത്തിലേത് 1.31 ആണ്.
രോഗം പിടിപെട്ട 2,76,583 പേരില്‍ 7745 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. കേരളത്തില്‍ 2096 രോഗികളില്‍ 16 പേരും മരിച്ചു.
പരിശോധന
അന്‍പത് ലക്ഷം പിന്നിട്ടു. ജൂണ്‍ 10 വരെ രാജ്യത്ത് നടത്തിയത് 50,61,332 പരിശോധനകളാണ്. കേരളത്തില്‍ ഒരുലക്ഷം പരിശോധനപോലും ഇതേവരെ നടന്നിട്ടില്ല. ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 98,304 വ്യക്തികളുടെ സാമ്പിള്‍ ആണ് പരിശോധനയ്ക്ക് അയച്ചത്. രാജ്യത്ത് ഒരു ദിവസം ശരാശരി ഒന്നര ലക്ഷം പരിശോധന നടക്കുമ്പോള്‍ കേരളത്തില്‍ മൂവായിരത്തിനടുത്തുമാത്രം. കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്.
രോഗമുക്തി
രോഗമുക്തരുടെ കണക്കെടുത്താല്‍ 18-ാം സ്ഥാനത്തു മാത്രമാണ് കേരളം. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 41.8 ശതമാനം മാത്രം. രോഗം പിടിപെട്ടവരില്‍ പകുതിയിലധികവും ആശുപത്രിയില്‍ തന്നെ എന്നു ചുരുക്കം. ഗുജറാത്തില്‍ 87% പേരും രാജസ്ഥാനില്‍ 74% പേരും ആശുപത്രി വിട്ടു. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ, ആസാം. തെലുങ്കാന, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൊക്കെ 50% അധികമാണ് രോഗമുക്തി. ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കേരളത്തില്‍. 48.88 ശതമാനം ആണ് രാജ്യത്തെ രോഗമുക്തിനിരക്ക്.
രോഗവ്യാപനം
കേരളത്തില്‍ കോവിഡ് രോഗവ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം. ദേശീയ തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരളത്തില്‍ അത് 8.67 ശതമാനവും. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ദേശീയ തലത്തില്‍ 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ 12 ദിവസം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: