കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.
കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 22ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 23ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോര്‍ക്കാടി സ്വദേശി, യുഎയില്‍ നിന്ന് വന്ന് മെയ് 25ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മെയ് 25ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗല്പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മെയ് 25ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മെയ് 29ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കും ഉദയഗിരി സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 31ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗല്പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കുമാണ് ഇന്നലെ കോവിഡ് നെഗറ്റീവായത്.
വീടുകളില്‍ 3204 പേരും, ആശുപത്രികളില്‍ 355 പേരുമായി ജില്ലയില്‍ ആകെ 3559 പേര് നിരീക്ഷണത്തിലുണ്ട്. തുടര്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 9125 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സെന്റിനല്‍ സര്‍വൈ ഉള്‍പ്പെടെ ഇന്നലെ 335 സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചു. നിലവില്‍ 610 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ 402 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി ഇന്നലെ മാത്രം ആശുപത്രിയിലും മറ്റുകോവിഡ് കെയര്‍ സെന്ററുകളിലുമായി 210 പേരെ നീരിക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രിയിലും മറ്റുകോവിഡ് കെയര്‍ സെന്ററുകളിലുമായി74 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: