കാസര്‍കോട്: ലോക് ഡൗണില്‍ അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രധാന അന്തര്‍ സംസ്ഥാന പാതകളില്‍ കൂടി പാസ്സുള്ളവര്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഇരുസംസ്ഥാനങ്ങളിലുമായി ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പോകാനുള്ള പാസ്സുള്ളവര്ക്ക്യാത്രാനുമതി നല്കാന് അധികൃതര്‍ തയ്യാറാകണം. തലപ്പാടി വഴിയുള്ള ദേശീയപാതക്ക് പുറമെ ജില്ലയിലെ പല അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടി നിരവധി അന്തര്‍ സംസ്ഥാന പാതകളുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ആളുകളാണ് ഇത്തരം പാതകള്‍ ഉപയോഗിച്ചിരുന്നത്.
ജോലി ആവശ്യത്തിന് ഉള്‍പ്പെടെ പോകാനായി ഇപ്പോള്‍ ഈ വഴികളില്‍ യാത്രാനുമതി ലഭിക്കാത്തത് കാരണം നിരവധി ആളുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കാസര്‍കോട് നിന്നും കര്‍ണാടകയിലെ പല പ്രധാന കേന്ദ്രങ്ങളിലേക്കും, തിരിച്ചുമുള്ള യാത്രക്കുള്ള അനുമതിക്ക് അടിയന്തിര നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ജില്ലക്കകത്ത് എന്മകജെ, ദേലംപാടി പഞ്ചായത്തുകളിലെ ചില ഗ്രാമങ്ങള്അതിര്ത്തിയിലൂടെ പോകുന്ന പാതകള്അടച്ചിടല് കാരണം ഒറ്റപ്പെട്ടു പോയിരിക്കുകയാണെന്ന് ശ്രീകാന്ത്പറഞ്ഞു. തലപ്പാടി ദേശീയപാത വഴി മംഗളൂരുലേക്ക് ചികിത്സക്ക് പോകുന്നവര്‍ക്ക് പ്രത്യേകാനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയിലേക്കുള്ള ചികിത്സ അനുമതി നല്കുന്നതില് സുപ്രീംകോടതി കേസിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളുംഉണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരം സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങള്‍ തടസ്സമായി നില്‍ക്കുന്നുണ്ട്. ഇത് മറികടക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലയിലെ ഇടത് വലത് ജനപ്രതിനിധികള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മറ്റു ജനപ്രതിനിധികളും മുന്‍കൈയ്യെടുക്കുന്നില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: