മുട്ടം: ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയില്‍ അടിഞ്ഞ് കൂടിയ ചെളിയും മറ്റ് മാലിന്യകൂമ്പാരവും നീക്കം ചെയ്തു. മലങ്കര അണക്കെട്ടിന്റെ ജലസംഭരണിയോട് അനുബന്ധിച്ച് മാത്തപ്പാറ ഭാഗത്താണ് മുട്ടം ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതി സ്ഥാപിച്ചിരിക്കുന്നത്.
മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി തൊടുപുഴയാറിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയ കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് ആറ്റിലൂടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഏതാനും ദിവസങ്ങളായി കുറച്ചിരുന്നു. അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ രാത്രി കാലങ്ങളില്‍ 40 സെ. മീറ്റര്‍ ഉയര്‍ത്തിയ അവസ്ഥ തുടരുകയാണെങ്കിലും പകല്‍ സമയങ്ങളില്‍ 10 സെ. മീറ്റര്‍ മാത്രം ഉയര്‍ത്തിയാണ് തൊടുപുഴയാറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്.
അണക്കെട്ടില്‍ ജല നിരപ്പ് താഴ്ന്നതിനാല്‍ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 100 ല്‍ പരം കുടിവെള്ള പദ്ധതികള്‍ സ്തംഭനാവസ്ഥയിലായി. ജില്ലാ ജയിലിലേക്കും ആവശ്യത്തിന് കുടി വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതിന് മാത്തപ്പാറയില്‍ കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ സെറ്റില്‍ ചെളിയും അഴുക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടി പമ്പിങ്ങിന് തടസവും നേരിട്ടിരുന്നു.
ജലനിരപ്പ് താന്നതിനെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതിയില്‍ അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരം ഇന്നലെ ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. തൊടുപുഴയാറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഏതാനും ദിവസങ്ങളായി അണക്കെട്ടിലെ ജല നിരപ്പ് 39.78 മീറ്ററായി നിലനിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: