Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനശ്വരവും നിത്യവുമായ ആത്മാവ്

വിവേകചൂഡാമണി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 11, 2020, 04:00 am IST
in Samskriti

ആത്മജ്ഞാനോപദേശം

അടുത്ത രണ്ട് ശ്ലോകങ്ങളോടെ സമാപിക്കുന്നു.

ശ്ലോകം – 205

അസന്നിവൃത്തൗ തു സദാത്മനാ സ്ഫുടം

പ്രതീതിരേതസ്യ ഭവേത് പ്രതീചഃ

തതോ നിരാസഃ കരണീയ ഏവ

സദാത്മനഃ സാധ്വഹമാദിവസ്തുനഃ

അസദ് വസ്തുക്കളില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ഈ ജീവാത്മാവ് തന്നെ പരമാത്മാഭാവത്തില്‍ വ്യക്തമായി അനുഭവമാകും. അതിനാല്‍ പരമാത്മാവില്‍ നിന്ന് ഞാന്‍ എന്ന ജീവഭാവത്തേയും മറ്റ് അസദ് വസ്തുക്കളേയും പൂര്‍ണമായും നീക്കം ചെയ്യണം.

ചളി നീങ്ങിയാല്‍ വെള്ളം ശുദ്ധമാകുന്നതു പോലെ അസദ് വസ്തുക്കള്‍ നീക്കം ചെയ്താല്‍ ആത്മതത്വം തെളിഞ്ഞ് വിളങ്ങും. ശരീരം, മനസ്സ്, ബുദ്ധി എന്നിവയും അവയുടെ വിഷയങ്ങളും കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനുമൊക്കെ അസദ് വസ്തുക്കളില്‍ പെടും. ഇവയെല്ലാമായി വളരെ താദാത്മ്യം പ്രാപിച്ചിരിക്കുകയാണ് നാം. അസദ് വസ്തുക്കളെ പൂര്‍ണമായും വെടിയുമ്പോള്‍ ജീവാത്മാവ് തന്നെ പരമാത്മാവായി മാറും. ഇത് അനുഭവമായി മാറേണ്ടതാണ്.

അനാത്മ നിരാസം കൊണ്ടേ ആത്മസ്വരൂപത്തെ അറിയാനാവൂ. പരമാത്മാവില്‍ ആരോപിക്കപ്പെട്ടതായ ജീവഭാവമുള്‍പ്പടെയുള്ള എല്ലാ അസദ് വസ്തുക്കളും തള്ളിക്കളയാന്‍ കഴിഞ്ഞാലേ ഇത് സാദ്ധ്യമാകൂ. സംസാരത്തില്‍ ഭ്രാന്തിയില്‍പെട്ട് ഉഴലുന്ന ജീവനെ മുക്തനാക്കാന്‍ ഇത് തന്നെ വഴി. അനാവശ്യമായി കെട്ടിയ എല്ലാ വേഷം കെട്ടലുകളും അഴിച്ചു മാറ്റുക അപ്പോള്‍ ഞാന്‍ ആ പരമാത്മാവ് തന്നെയെന്ന് ബോധ്യമാകും.

ശ്ലോകം 206

അതോ നായം പരാത്മാ  

സ്യാത് വിജ്ഞാനമയ ശബ്ദഭാക്

വികാരിത്വാത് ജഡത്വാച്ച  

പരിച്ഛിന്നത്വഹേതുതഃ

ദൃശ്യത്വാത്‌വ്യഭിചാരിത്വാത്  

നാനിത്യോ നിത്യ ഇഷ്യതേ

ഇതുവരെ പറഞ്ഞ വിജ്ഞാനമയകോശവും പരമാത്മാവല്ല.  

കാരണം വിജ്ഞാനമയത്തിന് വികാരമുണ്ട്, ജഡമാണത്, പരിമിതികളുണ്ട്, ദൃശ്യവസ്തുവാണ്, സ്ഥിരതയില്ലാത്തതാണ്. അനിത്യമായ ഒന്നിനെ നിത്യനായ ആത്മാവെന്ന് പറയാനാവില്ല.

അഞ്ച് കാരണങ്ങളെ കൊണ്ടാണ് വിജ്ഞാനമയ കോശം ആത്മാവല്ലെന്ന് പറയുന്നത്.

  1. വികാരിത്വാത്- വികാരമുള്ളതാണ്. വികാരം എന്നാല്‍ മാറ്റം. നിരന്തരം പരിണാമത്തിന് വിധേയമാണ് ബുദ്ധി. ഓര്‍മ്മ വെച്ച കുട്ടിക്കാലം മുതല്‍ നമ്മുടെ ബുദ്ധിയുടെ നില മാറിക്കൊണ്ടിരിക്കുന്നതാണ്.ശാരീരികമായ മാറ്റം പോലെ ബുദ്ധിയിലും മാറ്റങ്ങള്‍ വ്യക്തമായി കാണാം. ആശയ ആദര്‍ശങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. അതു കൊണ്ട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിജ്ഞാനമയകോശം ആത്മാവല്ല.
  2. ജഡത്വാത്- ജഡമാണ്. ചേതനയില്ലാത്തതാണ്. സചേതനമായ ആത്മ സാന്നിധ്യം കൊണ്ട് മാത്രമേ അതിന് പ്രവര്‍ത്തിക്കാനാവൂ. അതിന് ഒറ്റയ്‌ക്ക് ഒന്നുമാവില്ല.
  3. പരിച്ഛിന്നത്വാത് – പരിമിതികളുള്ളതാണ്. ഓരോ ബുദ്ധിയും ഓരോ തരത്തിലും തലത്തിലുമാണ്. ഒന്നിന് മറ്റൊന്നിന്റെ നിലയിലാകാനാവില്ല.ചിത്ര കാരനും കവിയും ശാസ്ത്രജ്ഞനും ഭരണാധികാരിയും വേദാന്തിയുമൊക്കെ പല തരം ബുദ്ധിയുള്ളവരാണ്. ഓരോരുത്തരും പരിമിതമായ ബുദ്ധിയിലൊതുങ്ങുന്നവരാണ്. എന്നാല്‍ ആത്മാവ് യാതൊരു പരിമിതിയുമില്ലാതെ അപരിച്ഛിന്നമായിരിക്കുന്നതാണ്
  4.  ദൃശ്യത്വാത്- ദര്‍ശിക്കാന്‍ കഴിയുന്നതാണ്. അറിവിന് വിഷയമാണ് ബുദ്ധി. അത് ദൃശ്യവസ്തുവാണ്. മന്ദബുദ്ധി, സമര്‍ത്ഥന്‍, സൂക്ഷ്മ ബുദ്ധി എന്നൊക്കെയുള്ള പറച്ചിലുകള്‍ ബുദ്ധിയുടെ സ്വഭാവത്തെ കുറിക്കുന്നു. എന്നാല്‍ ആത്മാവ് ദൃശ്യ വസ്തുവല്ല. അത് ദ്രഷ്ടാവാണ്.കാണുന്ന ദ്രഷ്ടാവ് കാഴ്ചവസ്തുവായ ദൃശ്യ മാവില്ല.
  5. . വ്യഭിചാരിത്വാത്- ഒരേ പോലെ നിലനില്‍ക്കുന്നില്ല. അതിന് സ്ഥിരതയില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ട്. സ്വപ്‌നത്തില്‍ ചപലമാണ്. ബോധംകെടുമ്പോഴും ഉറക്കത്തിലും അതിന് പ്രവര്‍ത്തനമില്ല.

ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ചില സമയത്ത് നന്നായിരിക്കും ചിലപ്പോള്‍ മൂഢതയിലുമാകും. ഇതൊന്നും ആത്മാവിന്റെ ഭാവങ്ങളല്ല. അത് യാതൊരു മാറ്റവുമില്ലാതെ സ്ഥിരമായതാണ്. നശ്വര സ്വഭാവത്തോടു കൂടിയതായതിനാല്‍ അത് അനിത്യമാണ്. ആത്മാവ് അനശ്വരവും നിത്യവുമാണ്. അതിനാല്‍ വിജ്ഞാനമയ കോശം ആത്മാവല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.