മുപ്പത്തടം: എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറികള്‍ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലുള്ള മൂന്നു കമ്പനികള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
പ്രീമിയം ഫെറോ അലോയ്ഡ് ലിമിറ്റഡ് എന്ന കമ്പനി ഫാക്ടറിക്കു പുറത്തേക്ക് റോഡിലൂടെ കാനനിര്മിച്ച് കമ്പനി മാലിന്യം, കക്കൂസ് മാലിന്യം തുടങ്ങിയവ പാടശേഖരത്തിലേക്കും പെരിയാറിലേക്കും ഒഴുക്കുന്നതായാണ് പരാതി. നാട്ടുകാരനായ മഹേഷ് വി.ബി. വിവരാവകാശ നിയമപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട് വാങ്ങിയ രേഖകള്‍ അനുസരിച്ച് പിസിബി ഔട്ട് ലെറ്റിന് അനുവാദം കൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡി ടെയില്‍ ഡെക്കര്‍ പ്രൈവറ്റ് ലിമിറ്റഡ്, താമരച്ചാല്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ എടയാറ്റുചാല്‍ പാടം കയ്യേറി മണ്ണിട്ട് നികത്തി ചുറ്റുമതില്‍ കെട്ടി വ്യവസായ യൂണിറ്റിന്റെ ഭാഗമാക്കിയെന്നാണ് മറ്റൊരു പരാതി. അനധികൃത നിര്‍മാണം നടത്തുകയും മാലിന്യങ്ങള്‍ പാടത്തേക്കും പുഴയിലേക്കും ഒഴുക്കിവിട്ട് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപിച്ച് ബിനാനിപുരം പോലീസിനും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നീര്‍ച്ചാലുകളും തോടുകളും ഉള്‍പ്പെട്ട എടയാറ്റുചാല്‍ പാടശേഖരം സംരക്ഷിക്കുകയും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: