മാഡ്രിഡ്: കൊറോണ മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്പാനിഷ് ലീഗായ ലാ ലിഗ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. മൂന്ന്് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ പോരാട്ടത്തില്‍ സെവിയയും റയല്‍ ബെറ്റിസും ഇന്ന് ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്കാണ് കിക്കോഫ്. വെള്ളിയാഴ്ച രാത്രി പതിനൊന്നിന് നടക്കുന്ന മത്സരത്തില്‍ ഗ്രാനഡയും ഗെറ്റാഫേയും ഏറ്റുമുട്ടും.
കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് മത്സരങ്ങള്‍ നടക്കുക. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സ്റ്റേഡിയങ്ങളില്‍ വെര്‍ച്വല്‍ ഗാലറിയും ഫാന്‍ ഓഡിയോയും ഒരുക്കിയിട്ടുണ്ട്.
നിലവിലെ ജേതാക്കളും പോയിന്റ് നിലയില്‍ മുന്നിട്ടു നില്ക്കുന്ന ടീമുമായ ബാഴ്സലോണ ശനിയാഴ്ച രാത്രി 1.30 ന് മല്ലോര്‍ക്കയെ നേരിടും. ഇരുപത്തിയേഴ് മത്സരങ്ങളില്‍ 58 പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്ത
നില്‍ക്കുന്നത്. ബാഴ്സയുടെ എതിരാളികളായ റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് ഇരുപത്തിയേഴ് മത്സരങ്ങളില്‍ 56 പോയിന്റാണുള്ളത്. ഞായറാഴ്ച രാത്രി പതിനൊന്നിന് അവര്‍ ഐബറുമായി ഏറ്റുമുട്ടും.
പരിക്ക് മൂലം ഈ സീസണില്‍ ഇനി കളിക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചിരുന്നു ബാഴ്സലോണയുടെ ലൂയി സുവരാസിനും റയല്‍ മാഡ്രിഡിന്റെ ഏദന്‍ ഹസാര്‍ഡിനും കളിക്കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. കൊറോണ മൂലം ലാ ലിഗ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അവസരമൊരുങ്ങിയത്.
ജനുവരിയിലാണ് സുവാരസ് ബാഴ്സയ്ക്കുവേണ്ടി അവസാനം കളിച്ചത്. കാല്‍മുട്ടിലെ പരിക്കിന് ശസ്ത്ര ക്രിയയ്ക്ക് വിധേയനായ സുവരാസ് ആരോഗ്യം വീണ്ടെടുത്തു. മാര്‍ച്ചില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏദന്‍ ഹസാര്‍ഡും ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: