കൊട്ടാരക്കര: പഠനവും പാഠനവും സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിര്‍മിച്ച് അതിലൂടെയാക്കി കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവ വഴിയാണ് സ്കൂള്‍ തയ്യാറാക്കിയ പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പോര്‍ട്ടല്‍ തുറക്കുന്നതോടെ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പാഠങ്ങള്‍ കാണാന്‍ കഴിയും.
സംശയങ്ങള്‍ എഴുതി ചോദിക്കാനുള്ള സംവിധാനവും പോര്‍ട്ടലില്‍ ഉണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓണ്‍ലൈന്‍ പഠന മാധ്യമമായ വിക്ടേഴ്സ് ചാനലും ഈ പോര്‍ട്ടല്‍ വഴി ലൈവായി കാണാം. ലൈവ് ആയി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ കഴിയുമെന്ന പ്രത്യേകത ഈ പോര്‍ട്ടലിനുണ്ട്. ഓണ്‍ലൈനായി ടിസി സ്കൂളിലേക്ക് നല്‍കുന്നതിനുള്ള സൗകര്യം, കുട്ടികളുടെ കലാപ്രകടനങ്ങളും കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം, ഓണ്‍ലൈന്‍ മത്സരപ്പരീക്ഷകള് നടത്താനുള്ള സൗകര്യം എന്നിവയും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
ഏത് വിദ്യാര്‍ഥിക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്കൂളിലെ കൈറ്റ് മാസ്റ്റര്‍ ആയ ഷിനു വി. രാജ് ആണ് ഇതിന് രൂപം കൊടുത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്കൂള്‍ മാനേജര്‍ കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ഗോപകുമാര്‍, പ്രിന്‍സിപ്പാള്‍ ജിജി വിദ്യാധരന്, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: