പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 4ന് അബുദാബിയില്‍ നിന്നും എത്തിയ കൊറ്റനാട്, പെരുമ്പെട്ടി സ്വദേശി 25 വയസുകാരന്, മെയ് 29ന് കുവൈറ്റില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 38 വയസുകാരന്. ജൂണ്‍ 5ന് ദല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 31 വയസുകാരന്.
മെയ് 31ന് നൈജീരിയയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 34 വയസുകാരന്. 28ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 28 വയസുകാരന്. 27ന് അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല, കടപ്ര സ്വദേശിയായ 52 വയസുകാരന്. 27ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പാട് സ്വദേശിനിയായ 43 വയസുകാരി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 113 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 6 പേര് രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31 ആണ്. നിലവില്‍ ജില്ലയില്‍ 81 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 76 പേര് ജില്ലയിലും 5 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 37 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 40 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര് ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 114 പേര് വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്.
ഇന്നലെ പുതിയതായി 16 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 31 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 285 പേരും അടക്കം ആകെ 4419 പേര് നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 247 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 431 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇന്ന് 47 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: