ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ വ്യവസ്ഥ ഭാരതത്തിന്റെതാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസ രംഗം വലിയ പരീക്ഷണങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വളരെ താഴ്ന്ന എന്റോള്‍മെന്റ്, തുല്യത, പ്രാപ്യത, ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്രെഡിറ്റ് ചെയ്യുക, നിയന്ത്രിക്കുക സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിങ്ങനെ അനവധി പ്രശ്നങ്ങളാണ് സര്‍ക്കാരിന്റെ മുമ്പിലുണ്ടായിരുന്നത്. ജനസംഖ്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ളവരുടെ 25.2 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടുന്നത്. ഇതില്‍ എസ്സി-എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉന്നതവിദ്യാഭ്യാസം നേടുന്നത് യഥാക്രമം 21.8 ശതമാനവും 15.9 ശതമാനവും മാത്രമാണ്. അധ്യാപക വിദ്യാര്‍ഥി അനുപാതത്തിലും വലിയ വെല്ലുവിളിയാണ് നാം നേരിടുന്നത്. അമേരിക്ക, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം യഥാക്രമം 12.5:1, 19.5:1, 19.1:1 എന്നിങ്ങനെയാണ്. 30:1 എന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്ന അവസ്ഥയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങളുമായി മാനവവിഭവശേഷി വകുപ്പ് മുന്നേറുകയാണ്. ഇതിനുവേണ്ടി ഒരുപിടി പദ്ധതികളാണ് ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസം
സ്കൂള്‍ മുതല്‍ കോളേജ് വരെ പ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുവേണ്ടി ഒരുപിടി പദ്ധതികളാണ് രൂപീകരിക്കപ്പെട്ടത്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എജ്യൂക്കേഷന്‍ ക്വാളിറ്റി അപ്ഗ്രഡേഷന് ആന്‍ഡ് ഇന്‍ക്ലൂഷന്‍ പ്രോഗ്രാം (EQUIP). 2019ല്‍ ആരംഭിച്ച ഈ പദ്ധതി അഞ്ചു വര്‍ഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര വര്‍ദ്ധനവും പ്രാപ്തിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്. എന്റോള്‍മെന്റ് ഇപ്പോഴുള്ളത് ഇരട്ടിയാക്കി, 50 ശതമാനത്തില്‍ എത്തിക്കുകയെന്നതാണു ലക്ഷ്യം. ഇതിന് സഹായകമായി മന്ത്രാലയത്തിന്റെ ‘SWAYAM’ എന്ന പ്ലാറ്റ്ഫോമില്‍ മാസിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളും തുടങ്ങി. അധ്യാപകര്‍ക്കും പദ്ധതികള്‍ രൂപീകരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ ഒരു ലക്ഷം അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് ‘അര്‍പ്പിത’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പണ്ഡിറ്റ് മദന്മോഹന് മാളവ്യയുടെ പേരിലുള്ള ദേശീയ അധ്യാപക പരിശീലന പരിപാടി എടുത്തുപറയേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച ഈ അധ്യാപക പരിശീലന പദ്ധതി ലോകത്തെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടിയായാണ് കണക്കാക്കപ്പെടുന്നത്.
ഓണ്‍ലൈനായും അല്ലാതെയും വിദ്യാഭ്യാസം ലഭ്യത ഗ്രാമാന്തരങ്ങളില്‍ പിന്നാക്കം നില്ക്കുന്നവരില് എത്തിക്കുക ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന തരത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു പോയത്. അക്രഡിറ്റേഷന് നടത്തുന്നതിന് സ്വതന്ത്ര ഏജന്‍സികള്‍ റെഗുലേറ്ററി ഏജന്‍സികളുടെ ഏകീകരണം, ഗവേഷണമേഖലയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാത്രം പ്രത്യേക സാമ്പത്തിക അധികാരത്തോടുകൂടിയുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിപ്ലവകരമായ മാറ്റങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഗവേഷണ മേഖലകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കരുത്തു പകരുന്ന പദ്ധതിയായിട്ടാണ് പ്രൈം മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോഷിപ്പ് പദ്ധതി രൂപവത്കരിച്ചത്. ‘ദിക്ഷാ’ പോലുള്ള പദ്ധതികള്‍ കോളേജ് തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസികവും വൈകാരികവുമായ പിന്‍ബലം നല്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിനും അവസരമൊരുക്കുന്നു.
സ്കൂള്‍ വിദ്യാഭ്യാസം
വിദ്യാര്‍ത്ഥികളില്‍ ആരോഗ്യമുള്ള ശരീരവും മനസ്സും സൃഷ്ടിക്കുന്നതിന് യോഗയെ എത്തരത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കാം എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് പ്രൈമറി തലം തൊട്ട് ഹൈസ്കൂള്‍ വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗ ഒളിമ്പ്യാഡ്. സ്കൂള്‍ അധ്യാപക രംഗത്തെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനവവിഭവശേഷി വകുപ്പ് സംഘടിപ്പിക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് നിഷ്ഠ. പദ്ധതിയുടെ ഭാഗമായി രാജ്യത്തെമ്പാടും 42 ലക്ഷം അധ്യാപകര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്കി. ഇതോടൊപ്പം നൂറ് ദിന പരിപാടിയുടെ ഭാഗമായി 819 പരിശീലന കേന്ദ്രങ്ങളിലൂടെ 42,000ഓളം സിബിഎസ്ഇ സ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കി. സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് ‘ഒരു കുട്ടി ഒരു മരം പദ്ധതി’. -മറ്റൊരു പാരിസ്ഥിതിക പദ്ധതിയാണ് ‘സമഗ്ര ശിക്ഷ ജലസുരക്ഷ’. 2019 ഓഗസ്റ്റ് 9ന് ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഓരോ കുട്ടിയും ഒരു ലിറ്റര്‍ ജലംവച്ച് ഓരോ ദിവസവും ശേഖരിക്കുക എന്നുള്ളതാണ്. ഇതുവഴി ഭാരതത്തിലെ പത്തുകോടി വിദ്യാര്‍ത്ഥികളിലൂടെ ഒരു ദിവസം പത്തു കോടി ലിറ്റര്‍ ജലം ലഭിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്.
കോവിഡിനു മുന്‍പേ സര്‍ക്കാര്‍ ആരംഭിച്ച ‘ദിക്ഷ’ പദ്ധതി അധ്യാപകര്‍ക്ക് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതാണ്. അധ്യാപകരെ പഠനബോധന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പഠനവിഭവങ്ങള്‍, പരിശീലന സാമഗ്രികള്‍, മൂല്യനിര്‍ണയ സഹായികള്‍ എന്നിങ്ങനെ ‘ദിക്ഷ’ അറിവിന്റെ വലിയൊരു ലോകമാണ് തുറന്നത്. ‘ഷാഗന്’ എന്ന പേരില്‍ എംഎച്ച്ടി ആരംഭിച്ച പോര്‍ട്ടല്‍ രാജ്യത്തെമ്പാടുമുള്ള സ്കൂള്‍ കുട്ടികളുടെ സര്‍ഗവാസനകളുടെ പ്രതിഫലനമാണ്. കുരുന്നുകളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ (കഥകളും കവിതകളും മറ്റും) വലിയ ശേഖരമാണ് ഈ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്. എല്ലാ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും സമ്പൂര്‍ണ്ണമായി വൈഫൈ കണക്ഷന് നല്കാന് സാധിച്ചതും മാനവവിഭവശേഷി വകുപ്പിന് കോവിഡ് കാലഘട്ടത്തില്‍ ചാരിതാര്‍ത്ഥ്യം നല്കുന്ന നീക്കമായിരുന്നു.
വെല്ലുവിളികളെയും കാണാതിരുന്നുകൂടാ. പ്രധാനമായുള്ളത് ഉന്നത വിദ്യാഭ്യാസ ഭരണ സംവിധാനത്തിന്റെ അഴിച്ചു പണിയാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കൂത്തരങ്ങായിട്ടുള്ള യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് AICTE, NCTE തുടങ്ങിയ ഏജന്‍സികളെ ഉടച്ചുവാര്‍ത്ത് ഉന്നത വിദ്യാഭ്യാസത്തിന് ദിശാബോധം നല്കുന്ന പുതിയ നിയന്ത്രണ സംവിധാനങ്ങള്‍ രൂപീകരിക്കണം. ലോക നിലവാരമുള്ള 2050 സര്‍വകലാശാലകള്‍ എന്ന സ്വപ്നപദ്ധതിയും സാക്ഷാത്കരിക്കേണ്ടതുണ്ട്.
പ്രൊഫ. (ഡോ). കെ. ജയപ്രസാദ്
പ്രോവൈസ്ചാന്‍സിലര്‍,
കേന്ദ്ര സര്‍വകലാശാല, കാസര്‍ഗോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: