ആലക്കോട്: അപൂര്‍വ്വ രോഗം പിടിപെട്ട സഹോദരങ്ങളായ കുഞ്ഞങ്ങള് കാരുണ്യമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കുട്ടാപറമ്പില്‍ താമസിക്കുന്ന ഓലിയന്റകത്ത് സന്‍ഫീറിന്റെ രണ്ട് മക്കള്‍ക്കാണ് തലസീമിയ മേജര്‍ എന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്. ആറു വയസ്സുകാരി സഫയും ഒന്നര വയസ്സുകാരന് ആദിലുമാണ് രോഗം പിടിപെട്ട് വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഈ രോഗം പിടിപെട്ടാല്‍ രക്തത്തിന്റെ അളവ് നാള്‍ക്കുനാള്‍ കുറഞ്ഞു വരികയും ആദ്യസമയങ്ങളില്‍ 50 ദിവസത്തില്‍ രക്തം പൂര്‍ണ്ണമായും കയറ്റുകയും ചെയ്യണം. ഇപ്പോള്‍ നാല്‍പ്പത് ദിവസത്തില്‍ താഴെയാകുമ്പോള്‍ തന്നെ രക്തം കയറ്റേണ്ടി വരുന്നുണ്ട്. രോഗം കൂടുതല്‍ കഠിനമായാല്‍ മാസത്തില്‍ പലതവണ രക്തം പൂര്‍ണ്ണമായും മാറ്റേണ്ടതായിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗത്തിന്റെ പ്രധാന പ്രതിവിധി മജ്ജ മാറ്റിവെക്കല്‍ മാത്രമാണ്. രോഗത്തില്‍ നിന്നും മോചനം ലഭിച്ച് കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിക്കണം.
പന്തല്‍ തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായി പണി എടുക്കുന്ന സന്ഫീറിന് രണ്ട് മക്കളുടെ ചികിത്സ നടത്തുക എന്നത് പ്രയാസകരമാണ്. ഇവരെ സഹായിക്കാന്‍ ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫ് മുഖ്യരക്ഷാധികാരിയായും തളിപ്പറമ്പ് നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം, ആലക്കോട്, ഉദയഗിരി, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മോളിമാനുവല്‍, മിനി മാത്യു, കെ.ടി. അനസ്, എം.പി.എ. റഹിം, കെ പി താഹിര്‍, ഇബ്രാഹിംകുട്ടീ തിരുവട്ടൂര്‍, പി.കെ. സുബൈര്‍, സമീര്‍ പറമ്പത്ത്, എന്‍.പി. റഷീദ് മാസ്റ്റര്‍, പിടിഎ കോയ, ടി.എന്‍. എ ഖാദര്‍, വി.എ. റഹിം.വി.വി. അബ്ദുള്ള എന്നിവര്‍ രക്ഷാധികാരികളായും എന്‍.യു. അബ്ദുല്ല (ചെയര്മാന്), കെ.എസ്. റഫീഖ് (കണ്‍വീനര്‍), ഉസ്മാന് ഹാജി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും 101 അംഗ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫെഡറല്‍ ബാങ്ക് ആലക്കോട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 17110100080983, ഐഎഫ്എസ്സി എഫ്ഡിആര്‍എല്‍ 0001711. ഫോണ്‍: 9447448120, 9400456546, 9961370247, 9447482250.
പ്രതികരിക്കാൻ ഇവിടെ എഴുതുക: