തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമും മകന്‍ ധ്രുവുവും ഒരുമിച്ചെത്തുന്ന ‘ചിയാന്‍ 60’ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. വിക്രമിന്റെ സിനിമ ജീവിതത്തിലെ അറുപതാമത്തെ സിനിമയാണ് ‘ചിയാന്‍ 60’.കാര്‍ത്തിക്ക് സുബ്ബരാജാണ് ‘ചിയാന്‍ 60’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററും മറ്റ് വിവരങ്ങളും കാര്‍ത്തിക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമയാണ് ‘ചിയാന്‍ 60’. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്. ധ്രുവ് സിനിമയില്‍ മുഴുനീള കഥാപാത്രമായാണ് എത്തുന്നത്.
പോസ്റ്ററില്‍ ഒരാള്‍ കുട്ടിക്ക് തോക്ക് കൈമാറുന്നതായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയില്‍ വിക്രം അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്ററിന്റെ ചെറുപ്പകാലം മകന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്‌ക്ക് സംഗീതം നല്‍കുന്നത്. ‘കോബ്ര’യാണ് വിക്രമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ബഹുഭാഷ ചിത്രമാണത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: