തിരുവനന്തപുരം : മുന്‍ രഞ്ജി താരം കെ. ജയമോഹന് തമ്പിയുടെ മരണം കൊലപാതകം. മകന് അശ്വിന് അറസ്റ്റിലായി. കഴിഞ്ഞദിവസമാണ് ജയമോഹന് തമ്പിയെ മണക്കാട്ടെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മകന് തള്ളിയിട്ടപ്പോഴാണ് ഈ മുറിവേറ്റതെന്നാണ് പോലീസ് നിഗമനം. അയല്‍വാസിയും മകനും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.
1982-84 കാലഘട്ടത്തി?ല്‍ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം അതിഥിയായി എസ്.ബി.ടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. ബാങ്കിനായി 20 വര്‍ഷം കളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: