ഖത്തര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കാൻ ഖത്തർ ഭരണകൂടം തീരുമാനിച്ചു. സെപ്തംബറോടെ ദോഹ മെട്രോയും കര്‍വ ബസ് സര്‍വീസും ഭാഗികമായി പ്രവര്‍ത്തിപ്പിക്കും. സെപ്തംബറോടെ പൊതുഗതാഗതം പൂര്‍ണ്ണമായും പുന:സ്ഥാപിക്കും.
കൊവിഡ് മുന്‍കരുതല്‍ വ്യവസ്ഥകളെല്ലാം പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ സെപ്തംബറില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ക്കും അനുമതി നല്‍കും. ജൂണ്‍ 15 മുതല്‍ അത്യാവശ്യസാഹചര്യങ്ങളുള്ളവര്‍ക്ക് ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കും.
പോയിട്ട് വരുമ്പോള്‍ സ്വന്തം ചിലവില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റെെന് വിധേയമാകണം. ജൂലായ് ഒന്നുമുതല്‍ കപ്പലുകള്‍ക്കും വലിയ ബോട്ടുകള്‍ക്കും അനുമതി (യാത്രക്കാര്‍ പത്തില്‍ കൂടരുത്) നല്‍കും. കൊവിഡ് വ്യാപനം കുറഞ്ഞ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തറി വിസയുള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി അതിന്റെ അടുത്തഘട്ടമായി നല്‍കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: