അഞ്ചല്‍: ശക്തമായ മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഇടയം വാര്‍ഡില്‍ പാക്കുളത്ത് വീട്ടില്‍ സരസ്സമ്മയുടെ വീടാണ് ഇന്നലെ പകല്‍ രണ്ട് മണിയോടെ നിലംപൊത്തിയത്. 50 വര്‍ഷത്തോളം പഴക്കമുള്ളതും വെട്ടുകല്ലുകൊണ്ടുള്ള ചുവരില്‍ ഓടിട്ട വീടായിരുന്നു. ഏറെ നാളായി വീട് ചോര്‍ന്നൊലിച്ച് ജീര്‍ണ്ണാവസ്ഥയിലായിരുന്നു. ചോര്‍ച്ച മാറാന്‍ ടാര്‍പ്പാളിന്‍ കൊണ്ട് മറച്ചാണ് കഴിഞ്ഞു വന്നത്. സംഭവ സമയത്ത് വീട്ടിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. ഇത്ര നാളായിട്ടും വീട് നവീകരണത്തിനോ പുതിയ വീട് നിര്‍മ്മാണത്തിനോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഗ്രാമസഭകളില്‍ നിരവധി അപേക്ഷ നല്‍കിയിട്ടുള്ളതാണെന്നും സരസ്സമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: