ആയൂര്‍; ലോക്ക് ഡൗണ്‍ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി തന്നാലാവുന്ന കരുതലുമായി ഒരു യുവ സംവിധായകന്‍. പുതുമുഖ സംവിധായകനും ബ്ലോഗറുമായ ആയൂര്‍ അനുഗ്രഹയില്‍ ബിജേഷ് ഭാസ്‌കര്‍ മേനോനാണ് യുവ തലമുറയ്‌ക്ക് മാതൃകയാവുന്നത്.
ആയിരം വീടുകളില്‍ നേരിട്ടെത്തി ഫലവൃക്ഷത്തൈകള്‍ നല്‍കുന്ന പ്രയത്‌നത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. പരിസ്ഥിതി ദിനവും തന്റെ ജന്മദിനവും പ്രമാണിച്ച് ബിബിഎം ആര്‍ട്ട്‌സ് ആന്‍ഡ് എന്റര്‍റ്റൈന്‍മെന്റിന്റെ നേതൃത്വത്തില്‍ ബ്രിജേഷ് ഭാസ്‌കര്‍ ജില്ലയിലെ ആയിരം ഭവനങ്ങളില്‍ നേരിട്ട് എത്തി തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യ വിതരണം അഞ്ചല്‍ ബ്ലോക്ക് മെമ്പര്‍ അജയകുമാര്‍ ജി.എസിന് നല്‍കി തുടക്കം കുറിച്ചു.
ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ ഇരുനൂറോളം ഭാവനങ്ങളില്‍ നേരിട്ട് എത്തി പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം തൈകള്‍ നല്‍കി. കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകളും കോവിഡ് പ്രതിരോധ ഉപദേങ്ങളും ബിജേഷ് നല്‍കുന്നുണ്ട്. നിരവധി സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ബിജേഷ് മേനോന്‍ ശ്രദ്ധേയമായ ഡോക്യുമെന്ററികളും ,ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: