Categories: Kerala

പ്രതിവര്‍ഷം പലിശ ലഭിക്കും; ക്ഷേത്രങ്ങളിലെ കാണിക്ക സ്വര്‍ണ്ണം ഉരുക്കി ബോണ്ടാക്കാന്‍ നടപടികളുമായി ദേവസ്വം ബോര്‍ഡ്, കണക്കെടുപ്പ് ആരംഭിച്ചു

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നായി ഏകദേശം 1200 കിലോഗ്രാം സ്വര്‍ണ്ണം ബോണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഇവയ്ക്ക് രണ്ട് ശതമാനം വീതമാണ് പലിശ കണക്കാക്കുക. ഇവയ്ക്ക് പ്രതിവര്‍ഷം നല്ലൊരു തുക പലിശയായി ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.

Published by

തിരുവനന്തപുരം : കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രം തുറക്കുന്നതിനെതിരെ വിമര്‍ശങ്ങള്‍ക്കിടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ഉരുക്കി ബോണ്ടായി സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണ്ണം ഉരുക്കാനാണ് നിലവില്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.  

ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും ആചാരങ്ങള്‍ക്കും നിത്യാരാധനയ്‌ക്കും ഉപയോഗിക്കുന്ന സ്വര്‍ണ്ണം ഒഴികെയുള്ളവ ബോണ്ടാക്കി മാറ്റാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ ഉരുക്കി ബോണ്ടാക്കി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ ബോണ്ടാക്കി മാറ്റുന്ന സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡിന് ആര്‍ബിഐ പലിശയും നല്‍കും. എന്നാല്‍ പൗരാണിക മൂല്യമുള്ള സ്വര്‍ണ്ണം ബോണ്ടാക്കി മാറ്റാന്‍ സാധിക്കില്ല. ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളൂ.  

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നായി ഏകദേശം 1200 കിലോഗ്രാം സ്വര്‍ണ്ണം ബോണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഇവയ്‌ക്ക് രണ്ട് ശതമാനം വീതമാണ് പലിശ കണക്കാക്കുക. ഇവയ്‌ക്ക് പ്രതിവര്‍ഷം നല്ലൊരു തുക പലിശയായി ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.

നിലവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണം ഉരുക്കി ബോണ്ടായി സ്വീകരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 10.5 കോടിയാണ് പലിശയിനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനിടെ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക