ന്യൂദല്‍ഹി: കശ്മീരിലും സമീപ പ്രദേശങ്ങളിലുമായി 2020 ജനുവരി മുതല്‍ ജൂണ്‍ എട്ടു വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ. ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയധികം ഭീകരരെ ഇല്ലായ്മ ചെയ്യുന്നത് ആദ്യമായാണ്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതോടെ ഇന്ത്യന്‍ സേനയോട് കശ്മീര്‍ സ്വദേശികള്‍ വളരെയധികം സഹകരിക്കുന്നതിന് ഉദാഹരണം കൂടിയാണ് ഈ ഭീകരവേട്ട.
ഗ്രാമങ്ങളിലടക്കം ഒളിച്ചുകഴിയുന്ന ഭീകരരെ സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സിനു വിവരം നല്‍കുന്നത് ഗ്രാമവാസികള്‍ തന്നെയാണ്. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ സൈന്യത്തിനായി എന്നു തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഷോപിയാനില്‍ രണ്ട് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സുരക്ഷാ സേനയ്ക്ക് ഒരു നഷ്ടവും സംഭവിക്കാതെ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം കൊല്ലപ്പെട്ട 93 ഭീകരരില്‍ 35 പേര് കശ്മീരില്‍ സജീവമായ ഹിസ്ബുള്‍ മുജാഹിദില് നിന്നുള്ളവരാണ്. പത്തു പേര് പാക്കിസ്ഥാന് ഭീകരരാണ്. ബാക്കിയുള്ളവര്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രദേശിക തീവ്രവാദ സംഘടനകളില്‍പെട്ടവരാണ്.
പാകിസ്താന് തീവ്രവാദികളില്‍ വലിയൊരു വിഭാഗം താഴ്വരയിലുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെങ്കിലും ഇവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുമായി നേര്‍ക്കുനേര്‍ വരാതെ ഒളിച്ചു കഴിയുകയാണ്. ഇത്തരത്തില്‍ ഒളിച്ചുകഴിയുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീരിലെ ഗ്രാമവാസികള്‍ മിലിറ്ററി ഇന്റിലജന്‍സിനെ ഇപ്പോള്‍ വളരെ അധികം സഹായിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: