കോഴിക്കോട്: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗ മായി ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയെങ്കിലും നഗരത്തിലെയും ജില്ലയിലെയും മിക്കവാറും ക്ഷേത്രങ്ങളില്‍ ഇന്ന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സാമൂതിരി ദേവസ്വം, കേരളക്ഷേത്ര സംരക്ഷണസമിതി, വിഎച്ച്പി എന്നിവയ്ക്കു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്ത ലത്തിലാണിത്.
കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നാലമ്പലത്തിനകത്തേക്ക് ഭകര്‍ക്ക് പ്രവേശനമുണ്ടാവില്ല. കൂടാതെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമുണ്ടാകും.
തളി ശിവക്ഷേത്രം, വളയനാട് ദേവീക്ഷേത്രം, കൊല്ലം പിഷാ രികാവ് ക്ഷേത്രം, വടകര ലോകനാര്‍കാവ് ക്ഷേത്രം, തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രം, കിളിപ്പറമ്പ് ദേവീ ക്ഷേത്രം, തായാട്ട് ഭഗവതി ക്ഷേത്രം, നെല്ലിക്കോട് വിഷ്ണു ക്ഷേത്രം, കോവൂര്‍ വിഷ്ണു ക്ഷേത്രം, തിരുവണ്ണൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.
മുസ്ലിം പള്ളികളില്‍ സുന്നി വിഭാഗം പള്ളികള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ മുജാഹിദ് വിഭാഗം പള്ളികളില്‍ നിയന്ത്രണം തുടരും. കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ നിയന്ത്രണം നടപ്പാക്കാന്‍ കഴിയുന്ന പള്ളികളില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ താമരശ്ശേരി രൂപത മുഴുവന്‍ പള്ളികളിലും പ്രവേശനം നല്കാന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: