പേരാമ്പ്ര: വന്യജിവി ആക്രമണം മൂലം കര്‍ഷകരുടെ കാര്‍ഷിക വിളകളും വളര്‍ത്തു മൃഗങ്ങളെയും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിരുത്തരവാദപരമായ സമീപനം കാണിക്കുന്ന പെരുവണ്ണാമുഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്. കര്‍ഷകമോര്‍ച്ച പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ത്തു മൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണി വെച്ച ആടിനെപ്പോലും പുലിപിടിക്കാനിടയായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. ഇത് ഡിപ്പാര്‍ട്ട്മെന്റിന് തന്നെ അപമാനമാണ്. വര്‍ഷങ്ങളായി മേഖലയില്‍ വന്യജീവി ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ക്കാണ് കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടത്. കര്‍ഷകരെ ആശ്വസിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുകയാണ്.
വന്യജിവികള് കൃഷി നശിപ്പിക്കുന്നത് തടയാന്‍ സ്ഥാപിച്ച മുള്ള്വേലി പദ്ധതിയില്‍ സര്‍വ്വത്ര അഴിമതിയാണ്. കോണ്ട്രാക്ടര്മാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിച്ച് നിലവാരം കുറഞ്ഞ വേലി സ്ഥാപിച്ചതിനാല്‍ പെട്ടെന്ന് നശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തറമ്മല്‍ രാഗേഷ് അദ്ധ്യക്ഷനായി. ബാബു പുതുപറമ്പില്‍, പത്മനാഭന് പി. കടിയങ്ങാട്, എ. ബാലചന്ദ്രന്, ശ്രീജിത്ത് കല്ലോട്, തയ്യില്‍ വിജയന്, ഷബിന് ചെമ്പനോട, എന്‍. വിഷ്ണു, വിനിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: