കാസര്‍കോട്: കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ഇന്നു മുതല്‍ കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ പൊതു ജനസമ്പര്‍ക്കം കൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവര്‍ വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവര്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവരെയാണ് പരിശോധിക്കുന്നത്.
രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രികളില്‍ വച്ചാകും പരിശോധിക്കുക. പോലീസ്, ആശാ, അങ്കണ വാടി, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ കടകളില്‍ ജോലി ചെയ്യുന്നവര്‍ സന്നദ്ധപ്രവര്‍ത്തകര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്ക സാധ്യതയുള്ളവര്‍ എന്നിവരെയും പരിശോധിക്കും.
അതിഥി തൊഴിലാളി ക്യാമ്പുകളെ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും. 60 വയസ്സിനു മുകളിലുള്ളവരെയും പരിശോധിക്കും. കോവിഡ് പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളില്‍ ശ്വസന സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവര്‍, രോഗ ഉറവിടം സ്ഥിരീകരിക്കാത്തവരുടെ പരിസരങ്ങളില്‍ ഉള്ളവര്‍ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയവര്‍ എന്നിവരെയും പരിശോധിക്കും.
ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തുന്നത്.
മഞ്ചേശ്വരം താലൂക്കില്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയും വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി താലൂക്ക് ആശുപത്രിയും ഹൊസ്ദുര്‍ഗ് താലൂക്കില്‍ ജില്ലാശുപത്രി കാഞ്ഞങ്ങാടും കാസര്‍ഗോഡ് താലൂക്കില്‍ ജനറല്‍ ആശുപത്രി കാസര്‌ഗോഡും കേന്ദ്രികരിച്ചാണ് പരിശോധന നടത്തുന്നത്. ഓരോ സ്ഥാപനത്തിലും മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ലാബ്‌ടെക്‌നിഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: