ന്യൂദല്‍ഹി: സ്പാനിഷ് താരം എഡ്യൂ ബെഡിയ 2022 വരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ്സി ഗോവയില്‍ തുടരും. ബെദിയയുമായി രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കരാര്‍ ഒപ്പുവച്ചതായി എഫ്സി ഗോവ അറിയിച്ചു.
പുതിയ കരാര്‍ ഒപ്പുവച്ചതോടെ കൂടുതല്‍ കാലം എഫ്സി ഗോവയ്ക്കായി കളിക്കുന്ന വിദേശതാരമെന്ന് നേട്ടം ബെഡിയയ്ക്ക്് സ്വന്തമാകും. 2017-18 സീസണിലാണ് ബെഡിയ റയല്‍ സരോഗസയില് നിന്ന്് എഫ്സി ഗോവയില്‍ ചേര്‍ന്നത്. അന്ന്് മുതല്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് ബെഡിയ.
എഫ്സി ഗോവയുമൊത്തുള്ള യാത്രിയില്‍ താന്‍ സന്തോഷവാനാണ്. ടീമിനൊപ്പഗ ഒട്ടേറെ മഹത്തായ നിമിഷങ്ങള്‍ തനിക്ക് ഉണ്ടായി. ടീമിന്റെ വിജയത്തിനായി പരിശ്രമിക്കുമെന്ന് ബെഡിയ പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഡു ബെഡിയ എഫ്സി ഗോവയ്ക്കായി ഇത്വരെ അമ്പത്തിയൊന്ന്് മത്സരങ്ങള്‍ കളിച്ചു. ഒമ്പത് ഗോളുകള്‍ നേടി. ഒമ്പത് ഗോളുകളള്ക്ക് വഴിയുമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: