ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിലെ ഇതിഹാസമായ ജാവേദ് മിയാന്‍ദാദുമായി താരതമ്യം ചെയ്ത് മുന്‍ പാക് ക്യാപ്റ്റന്‍ അമീര്‍ സോഹയ്ല്‍. മിയാന്ദാദിനെപ്പോലെ വിരാട് കോഹ്ലി സഹതാരങ്ങളെ അവരുടെ കഴിവ് മെച്ചപ്പെടുത്താന്‍ പ്രചോദിപ്പിക്കുമെന്ന് സൊഹയ്ല് പറഞ്ഞു.
ഇതിഹാസമായ താരങ്ങള്‍ വ്യക്തിപരമായി മഹാന്മാരാണ്. എന്നാല്‍ പലപ്പോഴും അവരുടെ മികവുകള്‍ ടീമിന് സഹായമാകില്ല. മിയാന്‍ദാദിന്റെ പേരാണ് മനിസിലേക്ക് ആദ്യം വരുന്നതെന്ന് സൊഹയ്ല് ഒരു യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മിയാന്‍ദാദിന്റെ മഹത്വം ഇന്നും വാഴ്ത്തപ്പെടുന്നുണ്ട്. ടീമിലെ മറ്റ് കളിക്കാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ മിയാന്‍ദാദ് എപ്പോഴും പരിശ്രമിച്ചിരുന്നു.
മിയാന്‍ദാദുമായി വലിയ കൂട്ടുകെട്ടു കളിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് സഹതാരത്തിന്ഏറെ പഠിക്കാന്‍ കഴിയും. അദ്ദേഹം നമ്മളെ പ്രചോദിപ്പിക്കുമെന്നും സൊഹയ്ല് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: