കൊച്ചി: ഉപയോഗ ശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോധത്തിന് മുതല്‍കൂട്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിന്‍ -19 എന്ന സംവിധാനം തയാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി-യുടെ സാങ്കേതിക സഹായത്തോടെയാണിത്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചത്.
മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിന്‍ -19 ല്‍ ഉണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരമുള്ളതാണ് വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് എന്ന സ്ഥാപനം. നിക്ഷേപിക്കുന്ന മാസ്‌കുകകളുടെ എണ്ണം പരമാവധി എത്തുമ്പോള്‍ വിവരം കൈമാറാന്‍ ഉള്ള സംവിധാനവും ബിന്‍ -19ല്‍ ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: