കൊച്ചി: സിപിഎം നേതാക്കളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും കളക്ടറേറ്റിലെ ക്ലര്‍ക്കുമായിരുന്ന വിഷ്ണു പ്രസാദിനെ വീണ്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 72 ലക്ഷം രൂപയുടെ തട്ടിപ്പ് കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് എഡിഎം നല്കിയ പരാതിയിലാണ് അറസ്റ്റ്.പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ വിഷ്ണുവിന്
കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.പ്രളയത്തട്ടിപ്പില് രണ്ടാമത്് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കു കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.കളക്ടറേറ്റ് ജീവനക്കാരും സിപിഎം നേതാക്കളും ഉള്‍പ്പടെ 12 പേരെങ്കിലും കേസില്‍ പ്രതികളാണെന്നാണു റിപ്പോര്‍ട്ടിലുള്ളത്.
ആദ്യ കേസിലെ മുഖ്യ പ്രതികളായ സിപിഎം നേതാവ് അന്‍വര്‍, ഭാര്യ കൗലത്ത്് തുടങ്ങിയവര്‍ ഇപ്പോഴും ഒളിവിലാണ്.കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ നിന്നു കാണാതായ ഫയലുകളും റജിസ്റ്ററുകളും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.ശനിയും ഞായറുമായി ക്രൈംബ്രാഞ്ചും റവന്യു ഉദ്യോഗസ്ഥരും എല്ലാ വിഗങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും ദുരിതാശ്വാസ വിഭാഗത്തിലെ ജീവനക്കാരെ കളക്ടറേറ്റില്‍ തുടരാന്‍ അനുവദിച്ച്് ഫയലുകള്‍ ഒളിപ്പിക്കുന്നതിന് അവസരം ഒരുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: