കോഴിക്കോട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം സാമൂതിരി രാജയുടെ ട്രസ്റ്റിഷിപ്പിലുള്ള ക്ഷേത്രങ്ങളില്‍ തുടരുമെന്ന് കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ അറിയിച്ചു.
കോഴിക്കോട് തളി ക്ഷേത്രം, ശ്രീ വളയനാട് ദേവീ ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് മഹാദേവക്ഷേത്രം, ആലത്തിയൂര്‍ പെരുതൃക്കോവില്‍, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, വള്ളിക്കുന്ന് നെറുംങ്കൈതക്കോട്ട ക്ഷേത്രം, വരക്കല്‍ ദേവീക്ഷേത്രം തുടങ്ങി സാമൂതിരി ദേവസ്വത്തിന് കീഴിലുള്ള 48 ക്ഷേത്രങ്ങളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തരെ പ്രവേശിപ്പിക്കില്ല.
കോവിഡ് വ്യാപനം വര്ദ്ദിച്ചതിനാലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്ഷേത്രപ്രവേശനം നടപ്പാക്കുന്നത് പ്രയാസമായതിനാലുമാണ് ഈ തീരുമാനം. ക്ഷേത്രങ്ങളില്‍ നിത്യനിദാന ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്തും. ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗിനുള്ള സൗകര്യം കൂടുതല്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കും. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പ്രവേശന നിയന്ത്രണം ഉണ്ടെങ്കിലും ഭക്തജനആവശ്യം പരിഗണിച്ച് ക്ഷേത്രക്കടവില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബലികര്‍മങ്ങള്‍ പുനരാംഭിക്കാനും അനുമതി നല്‍കിയതായും സാമൂതിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: