Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഈശ്വരനെ ദ്രോഹിക്കരുത്; അവര്‍ക്ക് പ്രധാനം കാശാണ്‌; ക്ഷേത്രങ്ങള്‍ തുറക്കാനുള്ള ദേവസ്വം ബോര്‍ഡ്‌ തീരുമാനത്തിനെതിരെ കെ.എസ് രാധാകൃഷ്ണന്‍

കൊറോണ പടരുന്ന കാലത്ത് ശാരീരിക അകലം സുരക്ഷിതമായി പാലിക്കാതെ ഒത്തുകൂടുന്നവര്‍ ജനശത്രുക്കളാണ്. അവര്‍ അവരെയും മറ്റുള്ളവരെയും ഒരുപോലെ ദ്രോഹിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 05:31 pm IST
in BJP

ആലപ്പുഴ; ഹിന്ദു സംഘടനകള്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്ന ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വംബോര്‍ഡ് പിന്മാറണമെന്ന് അദേഹം ആവശ്യപ്പെട്ടു. അമ്പലങ്ങള്‍ ഉടന്‍ തുറക്കേണ്ടതില്ലായെന്ന് തന്ത്രി സമാജം അറിയിച്ചിട്ടും ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ബോര്‍ഡു പ്രസിഡന്റുമാരും അംഗങ്ങളും വാശിപിടിക്കുകയാണെന്നും അദേഹം പ്രതികരിച്ചു.  

ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലായെന്ന തീരുമാനമെടുത്ത മറ്റുമത മേധാവികളുടെ തീരുമാനത്തിനെ അഭിനന്ദിക്കുന്നു. അവര്‍ക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ക്ക് ഇല്ലാതായതില്‍ അത്ഭുതപ്പെടാനാകില്ലായെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ അദേഹം പ്രതികരിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈശ്വരനെ ദ്രോഹിക്കരുത്… ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറണം

അമിതമായാല്‍ അമൃത് മാത്രമല്ല മതവും ദൈവാരാധനയും വിഷമായി മാറും. അതുകൊണ്ട് കൊറോണ പടര്‍ന്നു കയറുന്ന ഇന്നത്തെ സാഹചര്യത്തില്‍ അമ്പലങ്ങള്‍ തുറക്കാന്‍ ആര്‍ത്തി കാണിക്കേണ്ടതില്ല.

സര്‍ക്കാര്‍ നിര്‍ബന്ധമായും ആരാധനാലയങ്ങള്‍ തുറക്കണം എന്ന് കല്പിച്ചിട്ടില്ല. വേണമെങ്കില്‍ തുറക്കാമെന്ന അനുവാദമാണ് നല്‍കിയത്. വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇക്കാര്യത്തില്‍ വിവേക പൂര്‍ണമായ തീരുമാനം ജനങ്ങള്‍ എടുക്കണം.

അമ്പലങ്ങള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീര്‍ത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദര്‍ശനം. ഹിന്ദുക്കള്‍ക്കാണെങ്കില്‍ വീട്ടിലിരുന്നും പ്രാര്‍ത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനല്‍കിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കുമാണുള്ളത്. അവര്‍ക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ല.

സര്‍ക്കാര്‍ നല്‍കിയ ഇളവ് സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഇസ്ലാമിക ക്രൈസ്തവ മത മേധാവികളെ അഭിനന്ദിക്കുന്നു. അവര്‍ക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ക്ക് ഇല്ലാതായതില്‍ അത്ഭുതവുമില്ല. തീര്‍ത്ഥവും പ്രസാദവും ഇല്ലെങ്കിലും ഭക്തജനം അമ്പലങ്ങളിലെത്തി കാണിക്ക ഇടട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന.

കൊറോണ പടരുന്ന കാലത്ത് ശാരീരിക അകലം സുരക്ഷിതമായി പാലിക്കാതെ ഒത്തുകൂടുന്നവര്‍ ജനശത്രുക്കളാണ്. അവര്‍ അവരെയും മറ്റുള്ളവരെയും ഒരുപോലെ ദ്രോഹിക്കുന്നു. ആത്മദ്രോഹവും പരദ്രോഹവും പരിശീലിക്കുന്നവരില്‍ ഈശ്വരാംശം തീരെ കാണില്ല. അവര്‍ മനുഷ്യനും ദൈവത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണ്.

കൊറോണ കോപം ശമിക്കുംവരെ കാത്തിരുന്നു പ്രാര്‍ത്ഥിക്കുക. കൊറോണ പടരുമ്പോള്‍ ദേവാലയങ്ങള്‍ തുറക്കാതിരിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വര ആരാധന. അതുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡും മറ്റുള്ളവരും പിന്മാറണം. ഈശ്വരനെ ദ്രോഹിക്കരുത്…

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

Tags: keralabjpക്ഷേത്രംദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.