മാഹി: മാഹിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പന്തക്കല്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയ ശേഷം മാഹി ദന്തൽ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു 45 കാരനായ ഇദേഹം. ദുബായില്‍ നിന്ന് ഈ മാസം നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആലപ്പുഴ പാവൂക്കര സ്വദേശിനി സലീല തോമസ് (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അഞ്ചാം തിയതിയാണ് ബംഗളുരുവിനിന്ന് ഇവര്‍ നാട്ടിലെത്തിയത്. മൂന്ന് മാസമായി മകനൊപ്പം ബംഗളുരുവിലായിരുന്നു. അതിന് മുമ്പ് ദല്‍ഹിയിലും താമസിച്ചിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്ടും നിരീക്ഷണത്തിലുള്ള ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ബംഗളുരുവില്‍നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന് കുട്ടിയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: