ന്യൂദല്‍ഹി: കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്വയം നിരീക്ഷണത്തില്‍ പോയി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാളെ മുഖ്യമന്ത്രിയുടെ സ്രവം പരിശോധിക്കും. ഞായാറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും കെജ്രിവാള് റദ്ദാക്കി.
കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കെജ്രിവാള് ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികിത്സ നല്‍കൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ എല്ലാവര്ക്കും ചികിത്സ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണില്‍ 15,000 കട്ടിലുകള്‍ ദല്‍ഹി നിവാസികള്‍ക്ക് ആവശ്യമാണ്. 9,000 കട്ടിലുകള്‍ മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചാല്‍ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും കെജ്രിവാള് വ്യക്തമാക്കി. .
ദല്‍ഹിയില്‍ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞു. ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 27,000 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: