വെഞ്ഞാറമൂട്: കണ്ടൈയിന്മെന്റ്സോണിന്റെ കാലാവധി കഴിഞ്ഞതും ക്വാറന്റൈനിലുളളവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിന്റെയും പശ്ചാത്തലത്തില്‍ വെഞ്ഞാറമൂട് മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.കെ. മുരളി എംഎല്‍എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നെല്ലനാട്, പുല്ലമ്പാറ, പുളിമാത്ത്, വാമനപുരം, മാണിക്കല്‍, മുദാക്കല്‍ പഞ്ചായത്തുകളെ കണ്ടൈയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍, ഫയര്‍ഫോഴ്സ് യൂണിറ്റിലെ പത്തോളം ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ അടക്കം നൂറോളം ആളുകള്‍ നിരീക്ഷണത്തില്‍ പോയിരുന്നു. കൊറോണ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നതിനാലാണ് വെഞ്ഞാറമൂട് മേഖല കണ്ടൈയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: