മുക്കം: കൂടരഞ്ഞി ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയില്‍ ശനിയാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയില്‍ തോട്ടത്തില്‍ കടവിനടുത്ത കല്‍പ്പുഴായി കടവിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
മുക്കം പൂളപ്പൊയില്‍ പാലാട്ടുപറമ്പില്‍ അബ്ദുല്മജീദിന്റെയും റസീനയുടെയും മകന് ഹാനി റഹ്മാന്(17) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹാനി റഹ്മാന് ഒഴുക്കില്‍ പെട്ടത്. യുവാവ് ഉള്‍പ്പെടെ നാല് പേര് രണ്ടു ബൈക്കുകളിലായാണ് ഉറുമിയിലെത്തിയത്. ഉറുമി രണ്ട് പദ്ധതി പ്രദേശത്തിനുതാഴെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതുകണ്ട് നാലുപേരും പുഴ മുറിച്ചുകടന്ന് കരയിലേക്കുവരുന്നതിനിടെ ഏറ്റവും പിന്നിലായിരുന്ന ഹാനി റഹ്മാന് ഇക്കരെയെത്തുന്നതിനു മുമ്പ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോവുകയായിരുന്നു.
മുക്കം അഗ്നിരക്ഷാസേനയും തിരുവമ്പാടി പൊലീസും സന്നദ്ധ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മലവെള്ളപാച്ചിലില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാവാതെ ശനിയാഴ്ച്ച തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടതായും വന്നിരുന്നു. എല്‍ എല്‍ബി വിദ്യാര്‍ഥി ഹാദി റഹ്മാന് മരിച്ച ഹാനി റഹ്മാന്റെ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: