ന്യൂദല്‍ഹി: സസ്പെന്‍ഡ് ചെയ്യപ്പെട്ട നാനൂറ് മീറ്റര്‍ ലോക ചാമ്പ്യന്‍ സാല്വ ഈദ് നാസര്‍ നാല്് തവണ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരായില്ലെന്ന്് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) വെളിപ്പെടുത്തി.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നാസറിനെ താല്്ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. ദോഹയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ബെഹ്റിന്‍ താരമാണ് നാസര്‍.
താന്‍ നിരപരാധിയാണെന്ന് നാസര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മൂന്ന് തവണ മാത്രമാണ് താന്‍ പരിശോധനയ്ക്ക് ഹാജരാകാതിരുന്നത്. ഈ പരിശോധനകളൊക്കെ സെപ്തംബറിലെ ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പായിരുന്നു.
ഒരു വര്‍ഷം മൂന്ന് പരിശോധനകളില്‍ പങ്കെടുക്കാതിരിക്കുന്നത്് സര്‍വ സാധാരണമാണെന്നും നാസര്‍ പറഞ്ഞു.
അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ നാസറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നെന്നും ജനുവരിയിലും നാസര്‍ ഉത്തേജക മരുന്ന്് പരിശോധനയ്ക്ക് ഹാജരായിരുന്നില്ലെന്നും എഐയു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: