ഇരിട്ടി : പായം പഞ്ചായത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ലക്ഷ്യം കാണാതെ പാഴാവുന്നു. പായം കോണ്ടബ്ര ചെമ്മരം കോളനിയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ലക്ഷ്യം കാണാതെ പാഴാവുന്നത്.
ചെമ്മരം കോളനിയില്‍ ഇവിടുത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായാണ് രണ്ടുവര്‍ഷം മുന്‍പ് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ള ടാങ്കും, മോട്ടോറും സ്ഥാപിച്ചത്. വീടുകളില്‍ വെള്ളമെത്തിക്കാനായി പൈപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ പദ്ധതി പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി എത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കായില്ല.
അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമായതെന്നാണ് ആരോപണം. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ അനാസ്ഥ എന്നതും ശ്രദ്ധേയമാണ്. അനാസ്ഥമൂലം നോക്കുകുത്തിയായി പദ്ധതി കിടക്കുമ്പോഴും കോളനി വാസികള്‍ കുടി വെള്ളത്തിനായി ഏറെ പ്രയാസപ്പെടുകയാണ് . ഏറെ താഴ്ചയുള്ള ഒരു കിണര്‍ മാത്രമാണ് കോളനിയില്‍ ഉള്ളത്. പൊതു ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ പണം നഷ്ടമാക്കി ലക്ഷ്യം കാണാതെ പോകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ വന്‍ അമര്‍ഷമാണ് ഉയരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: