തിരുവനന്തപുരം: കൊറോണയുടെ മറവില്‍ പിഎസ്‌സി നടത്തുന്ന തട്ടിപ്പിന്റെ രേഖകള്‍ പുറത്തവിട്ട് ബിജെപി വ്യക്താവ് സന്ദീപ് ജി വാര്യര്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയത്തില്‍ വ്യാപകമായി തട്ടിപ്പിന് ശ്രമിക്കുകയാണ്. സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സിക്ക് അധികാരമുണ്ട്.
എന്നാല്‍ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ തയാറെടുക്കുന്നത്. ഇതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള പിഎസസി ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോവിഡിന്റെ മറവില്‍ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്.കേരളത്തിന്റെ ഭരണചക്രം തിരിക്കാന്‍ വേണ്ടി പുതുതായി സൃഷ്ടിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയം ആണ് ഇപ്പോള്‍ പി എസ് സി യില്‍ നടന്നുകൊണ്ടിരിക്കുന്നത് .
സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സി ക്ക് അധികാരമുണ്ട്.
എന്നാല്‍ ഇവിടെ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ പോകുന്നു . അതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള PSC ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് ഇവിടെ പുറത്തുവിടുന്നത് .
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നത്.
ഒഎംആര്‍ ഷീറ്റുകള്‍ മാനുവലായി പരിശോധിക്കാന്‍ പ്രത്യേക ഉത്തരവ് വഴി ഇത്രയധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നതു തന്നെ പി എസ് സി പരീക്ഷ അട്ടിമറിക്കാനുള്ള പുതിയ വഴികള്‍ സിപിഎം കണ്ടുപിടിച്ചു എന്നുള്ളതിന്റെ തെളിവാണ്.
ഈ ഉത്തരവ് അടിയന്തരമായി പിഎസ് സി പിന്‍വലിക്കണം. ഒഎംആര്‍ ഷീറ്റുകള്‍ കമ്പ്യൂട്ടര്‍ മുഖാന്തരം മാത്രമേ പരിശോധിക്കാവൂ. പി എസ് സി യുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന ഈ വന്‍ അട്ടിമറിക്ക് പിന്നിലുള്ളവരെ ഉന്നതതല അന്വേഷണം നടത്തിയാല്‍ മാത്രമേ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: