ജനീവ : മാസ്ക് ധരിക്കുന്നത് വഴി കൊറോണ വൈറസ് വ്യാപനം തടയാന്‍ സാധിക്കുമെന്നതില്‍ തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ആരോഗ്യവാനായ വ്യക്തി മാസ്ക് ധരിക്കേണ്ടതില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ നിലപാട്. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
എന്നാല്‍ മാസ്ക് ധരിക്കുന്നത് വഴി വായിലൂടേയും മൂക്കിലൂടേയും കൊറോണ വൈറസ് പടരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും. അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. ഇത് അസുഖ ബാധ മറ്റുള്ളവരില്‍ നിന്നും പടരാതിരിക്കാന്‍ സഹായിക്കും. ജനങ്ങള്‍ മാസ്ക് ധരിക്കുന്നതിനായി സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തണമെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു.
‘ദ ലാന്‍സെറ്റ്’ എന്ന ആരോഗ്യ മാഗസീനിലൂടെയാണ് ഡബ്ല്യൂഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ മാസ്കിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയിരുന്നു.
മാസ്ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന വാദങ്ങളെ ഈ പഠനം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. എല്ലാവരും മാസ്ക് ധരിച്ച് പുറത്തിറങ്ങിയാല്‍ കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി തടയാനാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: