കൊല്ലങ്കോട്: ഏതു നിമിഷവും തകര്‍ന്ന് വീഴാറായതും മഴയത്ത് ചോര്‍ന്നൊലിക്കുന്നതുമായ വീടുകളിലാണ് മുതലമട ഫിഷറീസ് കോളനിവാസികള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങില്‍ പെയ്ത മഴയില്‍ കോളനിയിലെ രണ്ട് വീടുകള്‍ തകര്‍ന്നു. കാറ്റടിച്ചാല്‍ മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെ നിലംപൊത്തുന്ന സ്ഥിതിയിലാണ് കോളനിയിലെ മിക്കവീടുകളും.
1992ല്‍ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് വീടുനല്‍കുന്ന പദ്ധതി പ്രകാരം 20,000 രൂപയ്ക്ക് നിര്‍മ്മിതികേന്ദ്രം നിര്‍മ്മിച്ച വീടുകളാണിവ. അന്നു നിര്‍മ്മിച്ചവയില്‍ 12ഓളം വീടുകള്‍ ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുകളുടെ പുനര്‍നിര്‍മ്മാണം നടത്താന്‍ പഞ്ചായത്ത് തയ്യാറകുന്നില്ലെന്ന് പരാതിയുയരുന്നുണ്ട്. ബിജെ
പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വീട് അനുവദിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയുമില്ല. ജില്ല കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: