Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മനുഷ്യന്‍, മനുഷ്യത്വം, മലയാളി; ആനയമ്മയുടെ ഗര്‍ഭസത്യഗ്രഹം മലയാളിക്കു മുഖമടച്ചേറ്റ അടി

മനുഷ്യന്‍ മാറുകയാണ്, സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി എന്ത് ക്രൂരകൃത്യവും ചെയ്യാന്‍ ഇന്ന് അവന് മടിയില്ല. ഗര്‍ഭിണിയായ ആന തോട്ട പൊട്ടി വായ തകര്‍ന്ന് ഭക്ഷണം പോലും ഇറക്കാനാവാതെ ജീവന്‍ വെടിഞ്ഞത് ദേശീയ തലത്തില്‍ പോലും വാര്‍ത്തയായി, ചര്‍ച്ചയായി. മിണ്ടാപ്രാണികളോടുള്ള ദയാരഹിതമായ പ്രവൃത്തികള്‍ കാണുമ്പോള്‍ ഉള്ളുലയുന്ന മനുഷ്യരും നമുക്കിടയിലുമുണ്ട്. അവരുടെ പ്രതികരണങ്ങളിലൂടെ...

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2020, 05:53 am IST
inArticle

ജീവിതത്തിന്റെ തുടര്‍ച്ചയെ കുറിച്ചോ ജീവന്റെ നിലനില്‍പ്പിനെ കുറിച്ചോ ആര്‍ക്കും ഒരു ഉറപ്പുമില്ലാത്ത ഈ കോവിഡ് കാലത്ത്, ജീവിച്ചിരിക്കുകയെന്നത് തന്നെ ഏറ്റവും വലിയ സൗഭാഗ്യവും ആര്‍ഭാടവുമായി മാറുന്ന ഈ ദുരന്ത കാലത്ത് മനുഷ്യനെ കൊണ്ട് മാത്രം സാധ്യമാകുന്ന മഹാപാതകത്തിലൂടെ നമ്പര്‍ വണ്‍ മലയാളി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.

ഇത്തിരി തീറ്റ തേടി, കാടിറങ്ങി വന്ന ഒരു പാവം പിടിയാനക്ക് ഉള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച പൈനാപ്പിള്‍ കൊടുത്താണ് മണ്ണാര്‍ക്കാട് മേഖലയിലെ ചില മഹാത്മാക്കള്‍ ‘മഹനീയ മാതൃക’ കാട്ടിയത്. മനുഷ്യന്റെ വലിയ മനസ്സിനോടുള്ള നന്ദിയോടും സ്‌നേഹത്തോടും കൂടി പൈനാപ്പിള്‍ കടിച്ചതും വായ പൊട്ടിച്ചിതറിയിട്ടുണ്ടാവും ആ മിണ്ടാപ്രാണിയുടെ !

കരള് പിളരുന്ന വേദനയിലും പക്ഷേ അവള്‍ ആരോടും പകവീട്ടാനോ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുവാനോ തുനിഞ്ഞില്ല. മറിച്ച് പുഴയില്‍ ഇറങ്ങി, മുറിവേറ്റ വായ വെള്ളത്തിലാഴ്‌ത്തി ഒരേ നില്‍പ്പ് നിന്നു. വനം വകുപ്പിന്റെയോ, കുങ്കിയാനകളുടേയോ ദയാവായ്‌പ്പിനും സഹായ ഹസ്തത്തിനും മുന്നില്‍ യാചനയോടെ കൈ നീട്ടാതെ അവസാന ശ്വാസം വരെ അവള്‍ അതേ നില്‍പ്പ് നിന്നു.

ഓരോ രോമകൂപത്തിലൂടെയും വേദനയുടെ അണുക്കള്‍ ഇരച്ചിരച്ച് കയറുമ്പോഴും, മരണം തന്നെ കാര്‍ന്നുതിന്നുകയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, അവള്‍ ആ പുഴയുടെ തണുപ്പില്‍ അഭയം തേടിയത് വേദനയ്‌ക്ക് ഇത്തിരി ആശ്വാസം എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നോ? അല്ല , മറിച്ച് അവളുടെ വയറ്റിലെ ഓരോ മുഴപ്പിലൂടെയും കൈകാലിട്ടിളക്കങ്ങളിലൂടെയും ഇന്നലെ വരെ അവളെ പുളകം കൊള്ളിച്ചുകൊണ്ടിരുന്ന അവളുടെ ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി.

ഇത്തിരി നേരമെങ്കില്‍ ഇത്തിരി നേരം തന്റെ പിടപ്പും മരണ വെപ്രാളവും ഒന്നും അറിയാതെ തന്റെ പൂങ്കുരുന്ന് കിടന്നുകൊള്ളട്ടെയെന്ന ചിന്തയില്‍. അതേ, കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്റെ കൊടും ക്രൂരതയ്‌ക്ക് ഇരയായ പിടിയാന ഗര്‍ഭിണിയുമായിരുന്നു എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ ദുര്യോഗം!  ആ ആനയമ്മയുടെ നില്‍പ്പുസമരത്തിന്, പ്രതിഷേധാഗ്‌നിക്ക്, മധുരാനഗരി ചുട്ടു ചാമ്പലാക്കിയ കണ്ണകിയുടെ കണ്ണുകളിലെ തീക്കാറ്റിനേക്കാള്‍ ചൂടും ചൂരുമുണ്ടാകും. ഉണ്ടാകണം. നൂറുശതമാനം സാക്ഷരരെന്നും, സംസ്‌കാര സമ്പന്നരെന്നും, മാനുഷികതയുടെ അപ്പോസ്തലന്‍മാരെന്നും മേനി നടിക്കുന്ന മുഴുവന്‍ മലയാളിയുടേയും മുഖമടച്ചുള്ള ഒരടിയാണ് അവളുടെ ആ ജീവന്‍ മരണ ഗര്‍ഭസത്യാഗ്രഹം.

‘എനിക്ക് ഈ ലോകവും ഇവിടുത്തെ മനുഷ്യരേയും ഒന്നും കാണാനാവില്ലല്ലോ അമ്മേ’ എന്നാണ് ആ പിഞ്ചു ജീവന്‍,അവളോട് അവസാനമായി പറഞ്ഞിട്ടുള്ളതെങ്കില്‍, ‘മനുഷ്യന്‍ എന്ന ഹിംസ്രജന്തുവിന്റെ മുഖം കാണാന്‍ നില്‍ക്കാതെ ഈ ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നിന്റെ പുണ്യമല്ലാതെ മറ്റെന്ത് കുഞ്ഞേ’ എന്നാവും ഒരു പക്ഷേ ആ മാതൃഹൃദയം മറുപടി പറഞ്ഞിട്ടുണ്ടാവുക. മനുഷ്യാ, നിന്റെ അഹന്തയ്‌ക്കും പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളോടുള്ള കൊടുംക്രൂരതകള്‍ക്കും എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരുന്ന ദിനങ്ങള്‍ വിദൂരത്തല്ല. നിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. ഒരു കൊറോണ കൊണ്ടൊന്നും തീരുന്നതുമല്ല അത്. മനുഷ്യനായതില്‍, മലയാളിയായതില്‍ മാപ്പ്.

ആമസോണ്‍ കാട് കത്തുമ്പോഴും, ഉത്സവ നഗരികളിലെ ഏതെങ്കിലും ഒരാന ഒന്നിടയുമ്പോഴും മാത്രം ദീനാനുകമ്പയും ജന്തു സ്‌നേഹവും ഉരുള്‍ പൊട്ടിയൊലിക്കുന്ന പല അഭിനവ മൃഗസ്‌നേഹികളും നല്ലൊരു ശതമാനം മലയാള മാധ്യമങ്ങളും ഇങ്ങനെയൊരു സംഭവം പുരോഗമന കേരളത്തിന് അപമാനകരമാം വിധം അരങ്ങേറിയ കാര്യം, ആദ്യമൊന്നും അറിഞ്ഞ മട്ടു പോലും കാട്ടിയില്ല. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളും ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ളവരും വരെ ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ മലയാള മാധ്യമങ്ങളും ഉറക്കച്ചടവ് വിട്ടുണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. മലയാളി ‘പൊളി’യല്ലേ…?

ശ്രീകുമാര്‍ അരൂക്കുറ്റി

Tags: ഐഎസ്keralaപാലക്കാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.