നെടുങ്കണ്ടം: ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടുക്കിയിലെ ഏലം മേഖലയില്‍ നിന്നും കൂട്ടത്തോടെ മടങ്ങുന്നത് കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്ക ഉളവാക്കുന്നതായി ഹൈറേഞ്ച് സ്പൈസസ് പ്ലാന്റേഷന്‍സ് അസോസിയേഷന് അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്കി സംരക്ഷിക്കുകയും ഏലത്തിന്റെ സീസണ് ആരംഭത്തില്‍ ഇവര്‍ അനാവശ്യമായി മടങ്ങുന്നതായി കര്‍ഷകരുടെ ശ്രദ്ധയില്പെടുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് സാധാരണ തൊഴിലാളികള്‍ മടങ്ങിപോകുകയും അവര്‍ 30-45 ദിവസം കഴിഞ്ഞ് അടുത്ത സീസണിലേയ്ക്ക് സാധാരണ മെയ് ജൂണ്‍ മാസങ്ങളില്‍ തൊഴിലാളികള്‍ മടങ്ങാറില്ല.
എന്നാല്‍ വ്യജപ്രചരണങ്ങളില് അകപ്പെട്ടാണ് ഇവര്‍ ഇപ്പോള്‍ മടങ്ങുന്നത് എന്ന് മനസ്സിലാകുന്നു. ചിലര്‍ യാത്രക്കൂലി ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കുന്നതിനാല്‍ നാട്ടില്‍പോയി വരാം എന്നരീതിയില്‍ പോകുന്നു. പോലീസും മറ്റ് അധികാരികളും ചോദിക്കുമ്പോള്‍ തോട്ടങ്ങളില്‍ പണിയില്ലായെന്നും, ഉടമകള്‍ ഇറക്കിവിട്ടതായും ഇവര്‍ പറയുന്നു. പണി ഇല്ലാതാകുന്ന സമയത്ത് ജോലി നല്കി ഭക്ഷണവും മറ്റും നല്കി താമസിപ്പിച്ചവര്‍ ഇപ്പോള്‍ തിരികെ മടങ്ങുന്നത് കര്‍ഷകര്‍ക്ക് വന്‍ ബുദ്ധിമുട്ട് ഉണ്ടാക്കിട്ടുണ്ട്. അതിനാല്‍ തൊഴിലാളികള്‍ മടങ്ങുവാനായി പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ എത്തുമ്പോള്‍ അവര്‍ മടങ്ങുവാനുള്ള കാരണം ബോധിപ്പിക്കണമെന്നും സംശയമുള്ള ആളുകളുടെ ഉടമകളുമായി ബന്ധപ്പെട്ടശേഷമേ മടങ്ങുവാന്‍ പാസ് നല്‍കാവൂയെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: