കുന്ദമംഗലം: കനത്ത മഴയിലും കാറ്റിലും കുന്ദമംഗലത്ത് കൂറ്റന്‍ ആല്‍മരം കടപുഴകി. നാലോളം വൈദ്യുത കാലുകള്‍ തകര്‍ന്നു. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിനും കേടുപാട് സംഭവിച്ചു. കുന്ദമംഗലം – മുക്കം റോഡില്‍ ചെത്തുകടവിന് സമീപമാണ് കൂറ്റന്‍ ആല്‍മരം വീണത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
നിരത്തിന് കുറുകെയായാണ് മരം വീണത്. തൊട്ടടുത്ത വര്‍ക്ക്ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആല്‍മരം വീഴുന്നതിനു തൊട്ടുമുമ്പ് ഇദ്ദേഹം നിരത്തില്‍ നിന്ന് വര്ക്ക്ഷാപ്പിനകത്തേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. ലോക് ഡൗണും കനത്ത മഴയും ആയതിനാല്‍ വാഹനം ഓടാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വന്‍ ശബ്ദത്തോടെയുള്ള ആല്‍മരത്തിന്റെ വീഴ്ച സമീപവാസികളെ ഞെട്ടിച്ചു. സ്ഥലത്തേക്ക് ഓടിയെത്തിയവര്‍ ഉടന്‍ അധികൃതരെ വിവരമറിയിച്ചു.
വൈകീട്ട് വരെ ഈ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. വൈദ്യുതിയും തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും മുക്കം ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മണിക്കൂറോളം പ്രയത്നിച്ചാണ് മരം മുറിച്ച് മാറ്റിയത്. വൈകുന്നേരത്തോടെ നിരത്ത് ഗതാഗത യോഗ്യമാക്കി. തകര്‍ന്ന കാലുകള്‍ മാറ്റി വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു. നിരവധി പേര്‍ക്ക് തണലേകിയ ആല്‍മര മുത്തശ്ശിയാണ് നിലംപൊത്തിയത്—. ഇരുനൂറ് കൊല്ലത്തിലധികം പ്രായമുണ്ടിതിന്. ഈ പ്രദേശത്തെ ആലിന്‍ചുവട് എന്നാണ് വിളിക്കുന്നത്. വാഹനയാത്രികരും കാല്‍നടക്കാരും ഈ ആലിന്ചുവട്ടില് വിശ്രമിക്കുന്നതും പതിവ് കാഴ്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: