കേരളത്തെ പച്ചപ്പുതപ്പ് അണിയിപ്പിക്കാന്‍……….ലോക പരിസ്ഥിതി ദിനത്തിന്റെ കാഴ്ചകള്‍
ഇന്ന് ലോക പരിസ്ഥിതി ദിനം.
പാരിസ്ഥിതികാവബോധം സൃഷ്ടിക്കാനുള്ള വിവിധതരം പരിപാടികള്‍, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രചാരണങ്ങള്‍, കര്‍മ്മപരിപാടികള്‍ തുടങ്ങി പരിപാടികള്‍ ലോക വ്യാപകമായി നടക്കും. പാരിസ്ഥിതികമായ അവബോധത്തിന് ഉണര്‍വ്വു നല്‍കുന്ന വിവിധ പരിപാടികള്‍ കേരളത്തിലും നടക്കുന്നുണ്ട്.
സേവാഭാരതിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഒരു ലക്ഷം പേര്‍ ഒരു കോടി ഫല വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ഗ്രാമവൈഭവം പദ്ധതിക്കും തുടക്കമായി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങള്‍
ഭൂമിയുടെ കണ്ണുനീർ… പ്രകൃതിക്ക് മേൽ മനുഷ്യന്റെ ആർത്തിപൂണ്ട കയ്യേറ്റത്തിന് അറുതിയില്ല. മല തുരന്ന് പാതാളമാക്കി മണി സൗധങ്ങൾ കെട്ടിപ്പൊക്കുന്ന മനുഷ്യന് പ്രകൃതിയിൽ നിന്നും തിരച്ചടികൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാലും പാഠം പഠിക്കാതെ വീണ്ടും ആവർത്തിക്കപ്പെടുന്ന കയ്യേറ്റത്തിന്റെ നേർസാക്ഷ്യമാണ് ഈ ചിത്രം. കോഴിക്കോട് ഒളവപാറയിലെ കരിങ്കൽ ക്വാറിയിൽ പ്രകൃതിയുടെ വറ്റാത്ത കണ്ണുനീർ പോലെ വെള്ളം നിറഞ്ഞു കിടക്കുന്നു.. .ചിത്രം . എം ആര്‍ ദിനേശ് കുമാര്മനുഷ്യന്റെ തല്ലും തലോടും….. പച്ചപ്പ് അണിഞ്ഞിരുന്ന കുന്ന്, കരിങ്കല്‍ ക്വാറിയായി മാറി. മനുഷന്റെ അത്യാഗ്രഹത്തിന്റെ അടയാളം. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാവ് പന്തമാവ് കുന്നിന്റെ അവസ്ഥ. . ചിത്രം വി ബി ശിവപ്രസാദ്മാലിന്യം നിറഞ്ഞ സാസ്‌ക്കാരിക ഇടം……..മഹാസമ്മേളനങ്ങളും എക്‌സിബിഷനുകളും സാംസ്‌കാരിക പരിപാടികളും നടക്കുന്ന തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അഴുക്കുചാലുകളില്‍ നിറഞ്ഞ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും കൊണ്ട് നിറച്ച നിലയില്‍ ചിത്രം: അനില്‍ഗോപി .ചിത്രം രമേശ് അവണൂര്‍ .ചിത്രം രമേശ് അവണൂര്പൂജപ്പുര മഹിളാ മന്ദിരത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ വൃക്ഷതൈ നടുന്നുസഹകാര്ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.സുധാകരന്‍ വൃക്ഷതൈനല്‍കി ഉദ്ഘാടനം നിര്വ്വഹിക്കുന്നുപോലീസ് ആസ്ഥാനത്ത് ഡിജിപി ലോകനാഥ് ബെഹ്‌റയക്ക് മന്ത്രി വി എസ് സുനില്‍കുമാര്‍ തൈകള്‍ നല്‍കുന്നു
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: