തൃശൂര്‍: അമൃത് പദ്ധതിയ്ക്കായി നഗരത്തിലെ റോഡുകളില്‍ പൈപ്പിടുന്നത് തുടര്ക്കഥയായതോടെയും ഇടവിട്ട് മഴ പെയ്യുന്നതുമൂലവും നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ചെളിശല്യവും രൂക്ഷം. മഴ ശക്തിപ്രാപിച്ചതോടെ നഗരത്തിലെ പൈപ്പിനായി കുഴിയെടുത്ത ഭൂരിഭാഗം റോഡുകളും ചെളിനിറഞ്ഞ് കാല്‍നടയാത്ര പോലും ദുഷ്ക്കരമായ അവസ്ഥയിലായി. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
അമൃത് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ജില്ലയിലെ മിക്ക റോഡുകളും പൊളിച്ചിട്ടിരിക്കുകയാണ്. ശക്തന് നഗര്‍, വെളിയന്നൂര്‍ റോഡ്, കുറുപ്പംറോഡ്, പോസ്റ്റോഫീസ് റോഡ്, എന്നിവിടങ്ങളില്ലെല്ലാം പെപ്പിടനായി കുഴിയെടുത്തിരുന്നു.നഗരഹൃദയ ഭാഗത്തും പാറമേക്കാവിനും മുന്‍വശത്തും ഇത്തരത്തില്‍ കുഴിയെടുത്തിരുന്നു.
പൈപ്പിട്ട് കുഴിയെടുത്ത ഭാഗത്ത് മണ്ണിട്ടെങ്കിലും ടാറിംഗ് പൂര്‍ത്തിയായിട്ടില്ല. ഹൈറോഡില്‍ മാത്രമാണ് പൈപ്പിടാനായി കുഴിയെടുത്ത ഭാഗത്ത് ടാറിംങ് പൂര്‍ത്തിയായിട്ടുള്ളത്. അതേസമയം അമൃത് പദ്ധതി പ്രകാരം പൈപ്പിടല്‍ പൂര്‍ത്തിയായി വരുന്നതായും കുഴിയെടുത്ത റോഡുകളിലെ ടാറിംഗ് പൂര്‍ത്തിയായി കഴിഞ്ഞതായാണ് കോര്‍പ്പറേഷന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: