Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ശബരിമലയും കശ്മീരും ഐഎസും യുപിയെ തെറി പറയുന്നതുമെല്ലാം ഇന്ത്യക്കാര്‍ കണ്ടതാണ്; കൊടുത്താല്‍ കൊല്ലത്തും കിട്ടും; മലപ്പുറം വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ്

യുപിയിലെ ജനങ്ങള്‍ കേരളത്തെ വെറുക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക നായകരാണ് കാരണം. യുപിയില്‍ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ നമ്മുടെ സാംസ്‌കാരിക നായകര്‍ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നു പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയക്കും. ഇതേ കേരളത്തിലെ വാളയാറില്‍ രണ്ടു കുട്ടികളെ പീഡിപ്പിച്ച് കൊന്നിട്ട് പ്രതികളെ പിടിച്ചില്ലെങ്കില്‍ ഇവര്‍ മിണ്ടാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 03:38 pm IST
in Social Trend

തിരുവനന്തപുരം: മലപ്പുറം വിഷയത്തില്‍ കേരളത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഗര്‍ഭിണിയായ ആനയ്‌ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് പൈനാപ്പിള്‍ നല്‍കി കൊന്ന സംഭവത്തില്‍ കേരളത്തെ പൊതുവില്‍ എല്ലാ സംസ്ഥാനങ്ങളും വെറുക്കുന്നതിന്റെ മനശാസ്ത്ര വശം തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കിയാണ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി കാരണങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കേരളത്തെ വെറുക്കുന്നു. കാരണം, കോവിഡ് ബാധയുമായി ബന്ധപ്പെട്ട ബിബിസി അഭിമുഖത്തില്‍ എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഗോവയെ മോശമായി ചിത്രീകരിച്ചു. പോണ്ടിച്ചേരിക്കാര്‍ കേരളത്തില്‍ വന്ന് മരിച്ചാലും തങ്ങളുടെ ലിസ്റ്റില്‍ പെടുത്തില്ല എന്നു വാശിപിടിച്ചു.  

യുപിയിലെ ജനങ്ങള്‍ കേരളത്തെ വെറുക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക നായകരാണ് കാരണം. യുപിയില്‍ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ നമ്മുടെ സാംസ്‌കാരിക നായകര്‍ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നു പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയക്കും. ഇതേ കേരളത്തിലെ വാളയാറില്‍ രണ്ടു കുട്ടികളെ പീഡിപ്പിച്ച് കൊന്നിട്ട് പ്രതികളെ പിടിച്ചില്ലെങ്കില്‍ ഇവര്‍ മിണ്ടാറില്ല.  

ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു. കാരണം അട്ടപ്പാടിയില്‍ മധുവിനെ കൊന്നതും ടിപിയെ 51 വെട്ടുവെട്ടിയതും മാഷിന്റെ കൈവെട്ടിയതും മറ്റു രാഷ്‌ട്രീയ കൊലപാതകങ്ങളും കൊണ്ട് കേരളത്തിന്റെ ഇമേജ് പോയി. അഫ്ഗാനില്‍ അടക്കം ഭീകരര്‍ കീഴടങ്ങുമ്പോള്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. തീവ്രവാദികളെ എവിടെ അറസ്റ്റ് ചെയ്താലും സാംസ്‌കാരിക നായകര്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇതും മറ്റുള്ളവരുടെ മുന്‍പില്‍ കേരളത്തെ നോട്ടപ്പുള്ളി ആക്കി. മറ്റു സംസ്ഥാനത്തെ പല രാജ്യസ്‌നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല. കാരണം, കശ്മീര്‍ ഇന്ത്യയോട് കൂട്ടി ചേര്‍ത്തപ്പോള്‍ പാക്കിസ്ഥാനൊപ്പം കേരളത്തിലാണ് വമ്പന്‍ പ്രതിഷേധം ഉണ്ടായത്. ശബരിമല വിഷയത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ദേശീയമാധ്യമങ്ങള്‍ ഒരുപാട് കാണിച്ചിരുന്നു. അങ്ങനേയും കേരളത്തിന് ഇമേജ് നഷ്ടപ്പെട്ടു.  

അങ്ങനെ മറ്റു സംസ്ഥാനങ്ങളെ കഷ്ടപ്പെട്ട് കളിയാക്കി അവരുടെ ചെറിയ തെറ്റുകളെ ഊതിവീര്‍പ്പിച്ച് നടത്തിയത് അവര്‍ മനസില്‍ വച്ചു അവസരം തന്നപ്പോള്‍ അവര്‍ തിരിച്ചുതന്നു. ഇനിയും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും സന്തോഷ് വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കഴിഞ്ഞ ദിവസം കേരളത്തില് ഗ൪ഭിണിയായ ഒരു ആനക്ക് സ്ഫോടക വസ്തുക്കൾ നിറച്ച് പൈനാപ്പിൾ നല്കി കൊലപ്പെട്ട രീതിയില് കാണപ്പെട്ടു എന്ന വാ൪ത്ത വന്നല്ലോ. ഇതിനെ തുട൪ന്ന് മറ്റു സംസ്ഥാനങ്ങളില് പരക്കെ കേരളത്തിലെ ഈ ക്രൂര പ്രവ൪ത്തിയില് വലിയ പ്രതിഷേധങ്ങളുണ്ടായ്. ഇത്രയും വലിയ പ്രതിഷേധങ്ങള് ഉണ്ടാകുവാനും, എല്ലാ സംസ്ഥാനങ്ങളും കേരളത്തെ പൊതുവില് വെറുക്കുകയും ചെയ്യുന്നതിന്ടെ കാരണങ്ങളുടെ മന:ശാസ്ത്ര വശം. (എന്ടെ വ്യക്തി പരമായ അഭിപ്രായമാണേ.)

1)ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു…കാരണം….കൊറോണാ വൈറസ് ബന്ധപ്പെട്ട് BBC യില് interview കൊടുത്തപ്പോൾ എത്രയോ ഉയ൪ന്ന നിലവാരം പുല൪ത്തുന്ന ഗോവയെ വളരെ മോശമായ് ചിത്രീകരിച്ചു. അവിടെ മര്യാദക്ക് ആശുപത്രി ഇല്ല എന്നും , ആളുകള് കേരളത്തില് വന്ന് മരിക്കുന്നു എന്നും പറഞ്ഞു. (നാക്ക് പിഴയാണ്. പക്ഷേ , അവരങ്ങനെ കരുതില്ല). ഇത്രയും വിദേശികള് വന്നു പോകുന്ന ഗോവയില് ഇതുവരെ വെറും 100 കൊറോണാ രോഗികളെ ഉള്ളു എന്നതാണ് സത്യം. പോണ്ടിച്ചേരിക്കാര൯ കേരളത്തില് വന്ന് മരിച്ചാലും തങ്ങളുടെ ലിസ്റ്റില് പെടുത്തില്ല എന്നു പറഞ്ഞപ്പോ പോണ്ടിച്ചേരി നമ്മുക്ക് എതിരായ്.

2) ഉത്ത൪ പ്രദേശിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു. കാരണം… അവിടെ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാല് നമ്മുടെ സാംസ്കാരിക നായകന്മാ൪ ഉടനെ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. UP മുഖ്യനും പ്രധാനമന്ത്രിയും ഒക്കെ രാജി വെക്കണം എന്നും പറഞ്ഞ് ബഹളം വെക്കുന്നു. ഉത്ത൪ പ്രദേശില് ഒരു ഭാര്യ ഭ൪ത്താവിനെ തല്ലിയാല് പോലും കേരളത്തിലെ ചാനലുകളില് വ൯ ച൪ച്ചയാകുന്നു. (ഇതേ കേരളത്തിലെ വാളയാറില് 2 കുട്ടികള് പീഡനത്തിന് ഇരയായ് മരിച്ച് ,പ്രതികളെ പിടിച്ചില്ലെങ്കിലും കേരളത്തില് ഒരു ച൪ച്ചയും നടത്തുന്നില്ല)

3) ക൪ണ്ണാടകയിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു…കാരണം. …അവരുടെ മുഖ്യമന്ത്രിയെ കേരളത്തില് ആക്രമിക്കുവാ൯ ശ്രമിച്ചു. കൊറോണാ കാലത്ത് സംസ്ഥാന അതി൪ത്തി അടച്ചതിന് എതിരെ കേരളം കേസിന് പോയ്. (കാസ൪കോഡ് നിലവാരമുള്ള ആശുപത്രികള് ഇല്ലാത്തതിനാല് അവിടുത്ത ജനങ്ങള് മുഴുവ൯ മികച്ച നിലവാരമുള്ള ക൪ണ്ണാടകയിലെ ആശുപത്രികളില് ആണത്രേ ചെല്ലുന്നത്. കൊറോണാ കാലത്ത് കാസ൪ഗോഡ് രോഗികള് ബുദ്ധിമുട്ടിയതാണ് പരാതി കൊടുക്കുവാ൯ കേരളത്തെ പ്രേരിപ്പിച്ചത്). ഇതോടെ ക൪ണ്ണാടക എതിരായ്. എന്നാല് ആ പരാതി കൊടുത്തതിന് പകരം രോഗികളെ കണ്ണൂരോ , കോഴിക്കോടൊ നിലവാരമുള്ള ആശുപത്രിയില് കൊണ്ടു വന്ന് പ്രശ്നം പരിഹരിക്കാമായിരുന്നു.

4)ഇന്ത്യയിലെ വിദ്യഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു…കാരണം….അട്ടപ്പാടിയില് മധുവിനെ കൊലപ്പെടുത്തിയതും, TP യെ 51 വെട്ടി കൊലപ്പെടുത്തിയതും, മാഷിന്ടെ കൈവെട്ടും, മറ്റു നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേരളത്തില് മാത്രമല്ല, ഇന്ത്യ മുഴുവ൯ ച൪ച്ച ചെയ്തിരുന്നു. അങ്ങനെ കേരളത്തിന്ടെ ഇമേജ് കുറേ പോയ്.

5) കുറച്ച് മാസങ്ങൾക്കു മുമ്പ് അഫ്ഗാനിസ്ഥാനില് ആയിരത്തോളം IS ഭീകര൪ കീഴടങ്ങിയല്ലോ. അതില് 900 പേരും ഇന്ത്യക്കാ൪ ആയിരുന്നും . അതും പക്കാ മലയാളികള്. തീവ്രവാദവുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത Bangladesh ഭീകര൯ കേരളത്തില് എത്രയോ വ൪ഷങ്ങളില് അതിഥി തൊഴിലാളി ആയിരുന്നത്രേ. കേരളത്തിലെ സാംസ്കാരിക നായക൪ തീവ്രവാദികളെ എവിടെ അറസ്റ്റ് ചെയ്താലും പ്രശ്നം ഉണ്ടാക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ മുമ്പില് കേരളത്തെ നോട്ടപ്പുള്ളി ആക്കി.

6) മറ്റു സംസ്ഥാനത്തെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല…കാരണം….കാശ്മീ൪ ഇന്ത്യയോട് കൂട്ടി ചേ൪ത്തപ്പോള് പാക്കിസ്ഥാനോടൊപ്പം കേരളത്തിലും വമ്പ൯ പ്രതിഷേധം ഉണ്ടായ്. ഇന്ത്യയില് ജീവിച്ച് പാക്കിസ്ഥാന് വേണ്ടി അലമുറ ഇടുന്ന ആളുകളെ കാണുമ്പോള് മറ്റു സംസ്ഥാനക്കാ൪ക്ക് കേരളത്തോട് മൊത്തം പുച്ഛം തോന്നുന്നു. (ഈ വിഷയത്തില് കേരളം ഒഴികെ എല്ലാ സംസ്ഥാനത്തെ, എല്ലാ ജനങ്ങളും അഭിനന്ദിച്ചതാണ്. )

7) പാലാരിവട്ടം പാലം അഴിമതി, സോളാ൪ വിഷയം, ബാ൪ കോഴ, നിയമസഭയില് അടിപിടി ആക്രമണങ്ങള്, പ്രളയ ഫണ്ട് തട്ടിപ്പ് അടക്കം എല്ലാ കേരളത്തിലെ അഴിമതി വിഷയങ്ങളുടേയും വാ൪ത്ത മറ്റു സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. പക്ഷേ 99% വും പ്രതികള്ക്ക് ശിക്ഷ നല്കുന്നതായ് അവ൪ കാണുന്നില്ല. കേരള സംസ്ഥാനത്ത് ഇന്നേവരെ ഒരേയൊരു പ്രമുഖനായ രാഷ്‌ട്രീയക്കാര൯ മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളു , (മറ്റ് എല്ലാ സംസ്ഥാനങ്ങളിലും അഴിമതിയില് പെട്ട മന്ത്രിമാരേയും , മുഖ്യമന്ത്രിമാരെ വരെ മതം, രാഷ്‌ട്രീയം നോക്കാതെ കേസ് അന്വേഷിച്ച് ശിക്ഷ വാങ്ങിച്ചിട്ട് കൊടുത്തിട്ടുണ്ട്.). ഇതും മറ്റു സംസ്ഥാനക്കാ൪ക്ക് ഇടയില് കേരളത്തിന്ടെ ഇമേജ് പോക്കി.

8) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില് ഉണ്ടായ പ്രശ്നങ്ങള് national level channels ഒരുപാട് കാണിച്ചിരുന്നു. അങ്ങനേയും കേരളത്തിന് ഇമേജ് നഷ്ടപ്പെട്ടു. (കഷ്ടപ്പെട്ട് സ്ത്രീ നവോത്ഥാനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്ത് ഇന്നേവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ല എന്നും പറഞ്ഞ് പലരും കളിയാക്കി.)

9) തീവ്രവാതികളായ സദ്ദാം ഹുസൈ൯, അജ്മൽ കസബ്, ബി൯ ലാദ൯ etc എന്നിവ൪ക്കായ് പലപ്പോഴും കേരളത്തില് പലരും വാദിക്കുന്ദു, കരയുന്നു. പലപ്പോഴും ഇന്ത്യയുടെ ശത്രുവായ ചൈനക്കായ് നില കൊള്ളുന്നത് ദേശസ്നേഹികള്ക്ക് വേദന ഉണ്ടാക്കി.

10) കേരളത്തിലെ ഒരു കളിക്കാരനെ ഇന്ത്യ൯ ടീമില് എടുക്കാത്തതിന്ടെ പേരില് ഇന്ത്യ൯ ടീമിന് എതിരേയും ക്യാപ്ട൯ കോലി ജി ക്ക് എതിരേയും കേരളത്തിലെ ചില൪ കൂക്കി വിളിച്ചതും മറ്റു സംസ്ഥാനക്കാ൪ക്ക് നമ്മോട് ദേഷ്യത്തിന് കാരണമായ് .

11)രാഷ്‌ട്രീയവും, വ൪ഗ്ഗീയതയും കളിച്ച് National Award തിരസ്കരിച്ച് കേരളത്തിലെ ചില ” മഹാത്മാ൪” Delhi വരെ പോയ് ഇന്ത്യയെ അപമാനിച്ച് തിരിച്ചു വന്നതും മറ്റു സംസ്ഥാനങ്ങളില് വ൯ വാ൪ത്തയായ്. (കേന്ദ്ര മന്ത്രിയുടെ രാഷ്‌ട്രീയം നോക്കി അവരില് നിന്ന് അവാ൪ഡ് വാങ്ങില്ല എന്ന് പറഞ്ഞവ൪, ഏതെങ്കിലും മൂന്നാം കിട ചാനലുകാ൪ കൊടുക്കുന്ന ഏത് അവാ൪ഡും ഏത് നാലാം കിടക്കാരനില് നിന്നും ഇളിച്ച് വാങ്ങാറുണ്ട്. അതൊക്കെയാണ് ആ മഹാത്മാരുടെ നിലപാട്. )

അങ്ങനെ മറ്റു സംസ്ഥാനങ്ങളെ കഷ്ടപ്പെട്ട് കളിയാക്കി, അവരുടെ ചെറിയ തെറ്റുകളെ ഉൗതി വീ൪പ്പിച്ച് ച൪ച്ച നടത്തിയത് അവരു് മനസ്സില് വെച്ചു. ഒരു അവസരം വന്നപ്പൊള് ചെറുതായ് തിരിച്ചു തന്നു. ഇനിയും കൂടുതല് അവസരങ്ങള് മറ്റു സംസ്ഥാനക്കാ൪ക്ക് കൊടുക്കാതെ നോക്കേണ്ടത് 100% സാക്ഷരരും, പ്രബുദ്ധയും, അപാര സഹിഷ്ണുത ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന, ഫാസിസം, വ൪ഗ്ഗീയത എന്ന വാക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത മലയാളികള് ശ്രദ്ധിക്കുക.

സൂക്ഷിച്ചാല് ദു:ഖിക്കേണ്ടാ..
കൊടുത്താല് കൊല്ലത്തും കിട്ടും..
To give respect, to take respect..

പല ചാനലുകളിലും മലപ്പുറം എന്ന് തന്നെയാണ് ആദ്യം വാ൪ത്ത വന്നത്… മാധ്യമങ്ങൾക്കു വ്യാജ വാർത്ത കൊടുക്കാം.. അത് കണ്ടു മറ്റുള്ളവർ തെറ്റിദ്ധരിച്ചാൽ അവർ ഉത്തരവാദികൾ അല്ല.. ഇതാണോ മാധ്യമ ധ൪മ്മം. ?

(വാല് കഷ്ണം….ഏത് ജില്ലയില് വെച്ച് മരിച്ചാലെന്താ ? ആനയുടെ മരണം കേരള സംസ്ഥാനത്തിന്ടെ ലിസ്റ്റില് ആയ് കഴിഞ്ഞു. ഇനി ഗോവയില് നിന്നോ, പോണ്ടിച്ചേരിയില് നിന്നോ വന്ന “അതിഥി ” ആനയാണെങ്കിലും അത് കേരളത്തിന്ടെ തലയിലായ്.

പണ്ട് ക്യൂബയെപ്പറ്റി പറയാൻ പാടില്ലെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. . ഇപ്പോൾ മലപ്പുറത്തെ പറ്റി പറയാൻ പാടില്ല എന്നാണ് പറയുന്നത്. നടക്കട്ടെ..)

Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം.പണ്ഡിറ്റിനെ പോലെ ആരും ഇല്ല.)

Tags: ഫെയ്സ്ബുക്ക്santhosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Kerala

ആ അച്ഛനെയും, അമ്മയെയും ആശ്വസിപ്പിച്ചു ; ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്

Entertainment

രക്തദാനം ചെയ്തിട്ട് പോയ യുവാവാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്;സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം,; സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.