ബത്തേരി: ബത്തേരിയെ കോവിഡ് 19 എന്ന മഹാമാരിയിലേക്ക് തള്ളി വിട്ട നഗരസഭ ചെയര്‍മാനും ആരോഗ്യ വകുപ്പും മാപ്പ് പറയണമെന്ന് ബിജെപി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി. ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ പൂളവയല്‍ 21ഡിവിഷനില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലെ 6തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിതികരിച്ചത്. 200 ഓളം ആളുകള്‍ നിരീക്ഷണത്തിലും ആണ്.
റോഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞു നടന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഈ പ്രേദേശത്തെ എല്ലാ വിഭാഗത്തില്‍ പെട്ടിട്ടുള്ള ആളുകളും 3 മാസമായി പുറത്തിറങ്ങതെ തൊഴിലിനു പോകാതെ സാമൂഹിക അകലം പാലിച്ചു പോരുമ്പോള്‍ നിയമം കാറ്റില്‍ പറത്തി നടത്തിയിട്ടുള്ള നിര്‍മാണത്തിന് സാധാരണ ജനങ്ങളെ വെല്ലുവിളിച്ചാണ് മുന്‍സിപ്പാലിറ്റി മൗന സമ്മതം നല്‍കിയത്. 150 ഓളം ആളുകള്‍ പണിയെടുക്കുന്ന റിസോര്‍ട്ടില്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും യാതൊരു വിധ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ആണ് ഇതുവരെ കടന്നു പോയത്.
പണമുള്ളവന് ഒരു നീതീ പണമില്ലാത്തവന് മറ്റൊരു നീതി പിണറായി സര്‍ക്കാരിന്റെ ഇരട്ട താപ്പാണ് ഈ കോവിഡ് കാലത്തു തുടരുന്നത് എന്നും രാഷ്രിയം പറയരുത് എന്ന് പറഞ്ഞു പൊതു ജനത്തിന്റ വായ് അടപ്പിക്കാനാണ് ഇടതു പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും. ഇത്തരത്തില്‍ അനധികൃത ആയി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുന്നതില് മുനിസിപ്പാലിറ്റിക്ക് എന്തു ലാഭം എന്ന് പൊതുജനങ്ങളോട് തുറന്നു പറയണമെന്നും ലോക്ഡോണ്‍ പിരീഡിലും നിയമം ലംഘിച്ചവരെയും നിയമ ലംഘിനത്തിനു ഒത്താശ ചെയ്ത മുന്‍സിപ്പാലിറ്റിക്കു എതിരെ നിയമ നടപടി സ്വികരിക്കക്കണെന്നും ബത്തേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൊറോണ കാലത്തു മനുഷ്യ ജീവനെ വിറ്റ് നടത്തുന്ന രാഷ്ട്രിയ മുതലെടുപ്പിനെതിരേ ബത്തേരിയില്വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ബി ജെപി. യോഗത്തില്‍ ബത്തേരി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ ദീനദയാല്‍ , വൈസ് പ്രസിഡന്റ് പി ആര് ലക്ഷ്മണന്, ബത്തേരി ബിജെപി മുന്‍സിപ്പാലിറ്റി പ്രസിഡന്റ് സജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: