തിരുവനന്തപുരം: സുഭാഷ് നഗര്‍ ജംഗ്ഷനില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കടമുറി സിഐടിയു ചുമട്ടുതൊഴിലാളികള്‍ കൈയേറിയതായി പരാതി. വാടകക്കാരനെ ഭീഷണിപ്പെടുത്തിയാണ് കടമുറി സിഐടിയു ചുമട്ടുതൊഴിലാളികള്‍ കൈയേറിയത്. നാഗര്‍കോവില്‍ അമ്മ വീട്ടുകാരില്‍ നിന്ന് സിമന്റ് കട നടത്താന്‍ 1982 ല്‍ പ്രഭാകരന് നായര്‍ വാടകയ്ക്ക് എടുത്ത മുറിയാണ് സിഐടിയു ചുമട്ടുതൊഴിലാളികള്‍ ബലമായി കൈയേറിയത്.
മഴ ആരംഭിച്ചതോടെ കടയിലെ ചോര്‍ച്ച പരിശോധിക്കാന്‍ വന്ന വാടകക്കാരനായ പ്രഭാകരന് നായരോട് ചുമട്ടുതൊഴിലാളികള്‍ താക്കോല്‍ ചോദിച്ചു. കൊടുക്കാതെ വന്നതോടെ ബലം പ്രയോഗിച്ച് കൈക്കലാക്കാന്‍ ശ്രമിച്ചു. തൊഴിലാളികളുടെ കൈയ്യേറ്റത്തില്‍ പ്രഭാകരന് നായര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്ന് ചുമട്ടുതൊഴിലാളി യൂണിയന് പെരുന്താന്നി ലോക്കല്‍ നേതാവും സിപിഎം ചാല ഏര്യാ കമ്മറ്റി അംഗവുമായ ശ്രീവരാഹം രാജുവിനോട് പരാതിപ്പെട്ടു എന്നിട്ടും ഫലമുണ്ടായില്ല. ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന്പറയുകയും പിന്നാലെ കടമുറി വേറെ പൂട്ടിട്ട് പൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: