മുക്കം: കോഴിക്കോട് – മലപ്പുറം ജില്ലകളില്‍ മൊത്തവിതരണത്തിനായി കൊണ്ടു വന്ന 2070 പാക്കറ്റ് നിരോധിത പുകയില ഉല്പന്നവുമായി മൂന്ന് പേരെ തിരുവമ്പാടി പോലിസ് പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി കാസര്‍ഗോഡ് സ്വദേശികളായ പാണത്തൂര്‍ പള്ളിക്കല്‍ റഹീം (25) ചെറുക്കള ഹാദത്ത് വില്ലയില്‍ ഷഫീഖ് (25) കുമ്പള അരിക്കടി ബൈത്തുല്‍ അഫ്ര് അബ്ദുല്‍ സഫ്വാന് (22)എന്നിവരാണ് പിടിയിലായത്.
തിരുവമ്പാടി സി.ഐ ഷജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കര്ണ്ണാടകയിര് നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന വെള്ള സ്വിഫ്റ്റ് കാറില്‍ നിന്നും മൂന്ന് ബാഗുകളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങിയ ശേഷം ഒരു പായ്ക്കറ്റിന് 130 രൂപ വരെ ഈടാക്കിയാണ് ഇവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്. പൊതുവിപണിയില്‍ രണ്ടര ലക്ഷം രൂപ വരെ വില ലഭിക്കുന്നതാണ് ഇവയെന്ന് സി.ഐ പറഞ്ഞു. പ്രതികളെ ക്വാറന്ൈറനിലാക്കുമെന്നും പോലീസ് അറിയിച്ചു.
തിരുവമ്പാടി പൊലിസ് സ്റ്റേഷന് എസ്.ഐമാരായ മധു, അഷ്റഫ്, ഷിബില്‍ ജോസഫ്, അനീസ്, സ്വപ്നേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: