അടിമാലി: കോറോണ ഭീഷണിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മല കയറി അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളിലെ അദ്ധ്യാപകര്‍. കുടികളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
വാഹന സൗകര്യമവസാനിക്കുന്ന ചിന്നപ്പാറക്കുടിയില്‍ നിന്ന് ഇവര്‍ നടന്ന് കയറിയത് അസൗകര്യങ്ങളുടെ അവശതയനുഭവിക്കുന്ന വനവാസി സമൂഹത്തിന്റെ ഭൂമികയിലേക്കാണ്. തല നിരപ്പന്കുടി, യടക്കം മാങ്കുളത്തിന് സമീപമുള്ള കുട്ടികളിലെല്ലാമെത്തി കുട്ടികള്‍ക്ക് നൂതനമായ പാഠ്യപദ്ധതിയുടെ സങ്കേതിക വശങ്ങള് അവര്‍ക്ക് പകര്‍ന്ന് നല്കി.
ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് അനുവദിച്ച് നല്കിയ രണ്ട് ടെലിവിഷനുകള്‍ മേഖലയിലെ കുട്ടികള്‍ക്ക് സ്വന്തമായി. ചിന്നപ്പാറ കമ്മ്യൂണറ്റി ഹാള്‍, തലനിരപ്പന്‍ ഏകാദ്ധ്യാപ വിദ്യാലയം എന്നിവിടങ്ങളിലാണ് ടിവി സ്ഥാപിച്ചിട്ടുള്ളത്. സംവിധാനംകുടികളിലുള്ള എല്ലാ തരത്തിലും പഠിയ്ക്കുന്ന കുട്ടികള്‍ക്ക് പ്രയോജനകരമാകും.
പരമാവധി കുട്ടികളെ നേരില്‍ കാണാന്‍ വേണ്ടി കൂടിയാണ് ഗുരു ശ്രേഷ്ഠര്‍ കുടിയിലെത്തിയത്. അടിമാലി ഗവ. ഹൈസ്കൂളിലെ ജസ്റ്റിന് ജോയി, സിന്ധു സി.കെ, ബിന്ദു കെ.വി, നിഷാദ്, നാന്‍സി എന്നിവരടങ്ങുന്ന അഞ്ചംഗ അദ്ധ്യാപക സംഘമാണ് കുടികള്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: