കൊച്ചി: മൂന്ന് ദശകത്തിലേറെ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ഡോ: ജോളി തോംസണ്‍ എന്ന മലയാളി ഡോക്ടറുടെ സെല്‍ ആക്റ്റിവേഷന്‍ പ്രോജക്ടിന് വിജയം. അന്താരാഷ്ട്ര പേറ്റന്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് ഫുഡ്, ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് ഓയില്‍, ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് സോള്‍ട്ട് എന്നീ ഉത്പന്നങ്ങളുടെ പേറ്റന്റ് നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.
സെല്ലുകളെ കൃത്യതയോടെ ഉത്തേജിപ്പിക്കുന്നതിവലൂടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് സെല്‍ ആക്റ്റിവേഷന്‍ മെതഡോളജിയിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നുട്രീഷനും ശാരീരികചലനങ്ങളും ആസ്പദമാക്കിയുള്ള ചികിത്സാ രീതി ആയതിനാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഇല്ല.
ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഈ രീതിയില്‍ ഫലപ്രദമായ ചികിത്സ സാധ്യമാണെന്ന് ഡോ: ജോളി തോംസണ്‍ പറഞ്ഞു. പല രോഗങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് ഈ ചികിത്സാ സമ്പ്രദായം. എല്ലാ ശരീര കോശങ്ങള്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനാകുമെന്നതും ഈ ചികിത്സാ രീതിയുടെ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: